''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ആർ.ഡി.ഒ ആഫീസ്: പുറമേക്ക് എല്ലാവരും ഒറ്റകെട്ട്, അടികളികളും ഏറെ.


പുനലൂര്‍: സർക്കാർ പുനലൂരിന് അനുവദിച്ച റവന്യു ഡിവിഷൻ ആഫീസ് പുനലൂരിൽ തന്നെ വേണമെന്ന് ജനങ്ങളും സി.പി.ഐ, സി.പി.ഐ (എം), കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെടുമ്പോൾ ,സി.പി.ഐ എമ്മും, സി.പി.ഐ യിലെ ഒരു വിഭാഗവുമായി ചേർന്ന് കൊട്ടാരക്കരയ്ക്ക് കൊണ്ട് പോകാനുള്ള ഗൂഡശ്രമവും നടത്തുന്നു.
ആറു പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പുനലൂര്‍ ആഫീസ് മാത്രമാണ് അനിശ്‌ചിതത്വത്തില്‍ തുടരുന്നത്.
പുനലൂരൊഴികെ അഞ്ചു ഓഫീസുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നതു ജനപ്രതിനിധികള്‍ക്കും പുനലൂരിനും നാണക്കേടായി. കാസര്‍കോട്‌, തളിപ്പറമ്പ്, ഇരിങ്ങാലക്കുട, വടകര, നെടുമങ്ങാട്‌, പുനലൂര്‍ എന്നിവിടങ്ങളിലാണ്‌ ആര്‍.ഡി.ഒ ഓഫീസ്‌ പ്രഖ്യാപിച്ചത്‌.
മറ്റു സ്‌ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മന്ത്രി സ്വന്തമായുള്ള പുനലൂരിന്റെ കാര്യം മാത്രം അട്ടിമറിക്കപ്പെട്ടു.
ഫലത്തില്‍ ഈ ആര്‍.ഡി. ഓഫീസ്‌ ഫയലില്‍ പോലും ഇല്ലാതായിരിക്കയാണ്‌. രാഷ്ര്‌ടീയക്കളികള്‍ പിടിമുറുക്കുമ്പോഴും സ്‌ഥലം എം.എല്‍.എ. കൂടിയായ വനം മന്ത്രിക്ക്‌ ഒരുറപ്പും നല്‍കാന്‍ കഴിയുന്നില്ല. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു മന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോലും മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുതരാഞ്ഞതും സംശയമുണര്‍ത്തുന്നു.
മന്ത്രിയുടെ പാര്‍ട്ടിയായ സി.പി.ഐ. നിയോജകമണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിക്കുമെന്നു പ്രഖ്യാപനം നടത്തിയതും സി.പി.ഐയില്‍ പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്‌.
സി.പി.എമ്മിന്റെ പ്രമുഖ നേതാവും സംസ്‌ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ്‌. ജയമോഹന്‍ ആര്‍.ഡി.ഒ ഓഫീസ്‌ പുനലൂരില്‍ തന്നെ എന്നു പറയുമ്പോഴും റവന്യൂ വകുപ്പ്‌ മൗനം പാലിക്കുകയാണ്‌.സി.പി.ഐ പാർട്ടിയുടെ നിസംഗത മുതലെടുത്താണ് ഇതിന് മുമ്പ് പല കണ്ണായ സർക്കാർ സ്ഥാപനങ്ങളും കൊട്ടാരക്കരയ്ക്ക് കൊണ്ട് പോയിട്ടുള്ളത്. ഇപ്പോഴും അത് തന്നെ സംഭവിക്കും എന്നാണു നാട്ടുകാരുടെ ഭയം സി.പി.എമ്മിലെ പ്രമുഖ നേതാവായ ഐഷാ പോറ്റിക്ക് എടുത്തു പറയത്തക്ക ഒരു വികസനം കൊട്ടാരക്കരയ്ക്ക് കൊണ്ടുവരണം ആർ.ഡി.ഒ ആഫീസ് കൊട്ടാരക്കരക്ക് കൊണ്ട് പോകുകയാണ് എളുപ്പമാര്‍ഗ്ഗം എന്ന് അവര്‍ക്ക് നന്നായി അറിയാം.അതിനുള്ള ശ്രമം അവര്‍ നന്നായി ചെയ്യുമ്പോള്‍ റെവന്യു വകുപ്പ്‌ ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടി സമരത്തിന് ഇറങ്ങുന്നു.ഓരോ രാഷ്ട്രീയക്കളിയിലും പുനലൂര്‍ ഉള്ള സാധാരണക്കാര്‍ ആണ് കാലങ്ങളായി വിഡ്ഢികള്‍ ആക്കപ്പെടുന്നത്.പുനലൂര്‍ വരേണ്ട പല ഓഫീസുകളും നഷ്ടമായിപ്പോയി.  പുറമെയ്ക്ക് പുനലൂർ സ്നേഹം പറയുന്നുണ്ടെങ്കിലും അടികളിയിലൂടെ കൊട്ടാരക്കരയ്ക്ക് ഓഫീസുകളെല്ലാം കൊണ്ട് പോകാനാണ് സി.പി.എമ്മും, സി.പി.ഐയിലെ ഒരു വിഭാഗവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കൊട്ടാരക്കരയ്ക്കായി ഉടലിങ്ങും മനമങ്ങുമായി ഡബിൾ റോൾ കളിക്കുന്ന സി.പി.എം നേതാക്കളും സി.പി.ഐ യിലെ ഒരു വിഭാഗവും കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ ഒന്നിച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് നാട്ടുകാർ കൗതുക പൂർവ്വമാണ് നോക്കി കാണുന്നത്.പാലക്കാട് കഞ്ചിക്കോട് അനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറിക്ക് വേണ്ടിയാണ് എൽ.ഡി.എഫിലെ ഈ ഘടകകക്ഷികൾ കേന്ദ്ര വിരുദ്ധ സമരം ചെയ്യുന്നത്. എന്നാൽ പുനലൂരിലെ ആർ.ഡി.ഒ ഓഫീസ് കൊട്ടാരക്കരയ്ക്ക് കൊണ്ടു പോകുന്നതിൽ പ്രസ്തുത കക്ഷികൾ നടത്തുന്ന പൊറാട്ടുനാടകത്തിനെതിരെ നാട്ടുകാർ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
യു.ഡി.എഫ്‌. നേതൃത്വവും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും ഓഫീസ്‌ പുനലൂരില്‍തന്നെ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ടു 30 ന്‌ ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്‌.
ഓഫീസ്‌ ആസ്‌ഥാനം കൊട്ടാരക്കരയില്‍ ആരംഭിക്കാനാണു സി.പി.എം. ജില്ലാക്കമ്മറ്റിക്ക്‌ താല്‍പര്യമെന്നാണ്‌ അറിയുന്നത്‌. ഏറ്റവും വലിയ താലൂക്കും നിയോജക മണ്ഡലവും ആദിവാസികളും സാധാരണക്കാരും തോട്ടം തൊഴിലാളികളും ഏറ്റവും കൂടുതലുള്ള പ്രദേശമായതിനാലും ജനങ്ങള്‍ക്ക്‌ പെട്ടെന്ന്‌ എത്തിചേരാനുള്ള സൗകര്യവും ഭൂമിശാസ്‌ത്രപരമായ സാധ്യതകളും കണക്കിലെടുത്താണു സര്‍ക്കാര്‍ ഓഫീസ്‌ പുനലൂരില്‍ അനുവദിച്ചത്‌. എന്നാല്‍ തീര്‍ത്തും രാഷ്ര്‌ടീയപരമായ നീക്കങ്ങളിലൂടെ മലയോര മേഖലയിലെ സാധാരണക്കാരെ വിഡ്‌ഢികളാക്കിയാണ്‌ ഓഫിസ്‌ കൊട്ടാരക്കരക്കു കൊണ്ടുപോകാനുള്ള നീക്കം നടക്കുന്നത്‌.
പുനലൂര്‍ ടി.ബി ജംഗ്‌ഷനില്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എല്ലാം നിലവില്‍ ഉണ്ടായിട്ടും തികച്ചും രാഷ്ര്‌ടീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്‌ ഇതെന്നുമാണ്‌ ആക്ഷേപം. ആര്‍.ഡി.ഒ. ഓഫീസ്‌ സംബന്ധിച്ച്‌ പുനലൂരില്‍ യൂ.ഡി.എഫ്‌. 30ന്‌ ഹര്‍ത്താലും ഭരണ ഭക്ഷ പാര്‍ട്ടിയായ സി.പി.ഐ. പ്രക്ഷോഭം നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.