''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാൽപ്പതിനായിരം ഡയാലിസിസ് എന്ന അപൂർവ നേട്ടത്തിൽ പുനലൂര്‍ താലൂക്ക് ആശുപത്രി


പുനലൂർ: താലൂക്ക് ആശുപത്രിയിൽ നാലു വർഷം മുൻപു തുടങ്ങിയ ഹീമോഡയാലിസിസ് യൂണിറ്റിന്റെ നാലാം പിറന്നാൾ നാളെ ആഘോഷിക്കുമ്പോൾ 40,000 ഡയാലിസിസ് എന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ ആതുരാലയം. പ്രവർത്തന മികവുകൊണ്ട് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഏറ്റവും തിരക്കേറിയ ഡയാലിസിസ് യൂണിറ്റാണിത്. ആദ്യ വർഷം 2,400 ഡയാലിസിസ് മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളൂ. പരിമിതമായ സാഹചര്യത്തിൽ രൂപം കൊണ്ട് പ്രവർത്തന മികവിന്റെ നാലു വർഷം പൂർത്തിയാക്കിയ ഈ വിഭാഗം സംസ്ഥാനത്തിനാകെ മാതൃകയാണ്.
സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ രണ്ടു ഡയാലിസിസ് മെഷീനും പുനലൂർ ഫ്രണ്ട്‌സ് ഫോറം യുഎഇ നൽകിയ രണ്ടു മെഷീനും എൻ.കെ.പ്രേമചന്ദ്രൻ എംപി നൽകിയ മൂന്നു മെഷീനും സെമി എക്‌സ്‌പോർട്സ് നൽകിയ ഒരു മെഷീനും കുവൈത്ത് ആസ്ഥാനമായുള്ള പ്രവാസി സംഘം നൽകിയ ഒരു മെഷീനും എച്ച്.എം.സി നൽകിയ നാലു മെഷീനും ഉൾപ്പെടെ 13 മെഷീനുകളിലായി നാലു ഷിഫ്റ്റുകളിലായി 25 ജീവനക്കാർ പ്രതിദിനം ശരാശരി 50 രോഗികൾക്കാണ് ഡയാലിസിസ് നടത്തുന്നത്.
പ്രതിവർഷം നിലവിൽ 13,000 ഡയാലിസിസ് ഇവിടെ ചെയ്യുന്നു. വിവിധ സർക്കാർ സ്‌കീമുകൾ, വ്യക്തിഗത സ്‌പോൺസർമാർ, യുയാക്കിം മാർ കൂറിലോസ് തുടങ്ങിയ സ്‌പോൺസർഷിപ്പിലൂടെ സമ്പൂർണ സൗജന്യ ഡയാലിസിസാണ് നടത്തുന്നത്. നാളെ 12ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ആഘോഷ പരിപാടികളും രോഗീകുടുംബ സംഗമവും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ എം.എ.രാജഗോപാൽ, യുയാക്കിം മാർ കൂറിലോസ് തുടങ്ങിയവർ സംബന്ധിക്കുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.