''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ ' സഞ്ജീവനി ' നാൽപതിനായിരത്തിന്റെ നിറവിൽ: ഡോ:ഷാഹിര്‍ഷ


സഞ്ജീവനി ....അമരത്വത്തിന്റെ പര്യായം.. അത്രയൊന്നുമില്ല എങ്കിലും ജീവനക്കാർക്ക് അങ്ങനെയായിരുന്നു ...കഴിഞ്ഞ 4 വർഷങ്ങൾ.... 2014 ജൂലൈ 4-ന് ഒരു തിരിച്ചറിവ് പോലെ ഈ സംവിധാനം തുടങ്ങുമ്പോൾ ഇപ്രകാരം ഉന്നതമായ ഒരു നിലയിലേക്കെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല...... ഡയാലിസിസ് വിഭാഗത്തിൽ ഒരിക്കൽ കടന്നു കയറുന്നവരിൽ മിക്കവാറും ആർക്കും അതിൽ നിന്നും മോചനമില്ല.... അതാണ് നമ്മുടെ ഇവിടത്തെ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങൾ.... പ്രമേഹവും രക്താതിമർദ്ദവും കൂടുതലുള്ള കേരള സമൂഹത്തിലെ പ്രധാന morbidity കളിൽ ഒന്ന് വൃക്കരോഗം തന്നെ.. 2018 ജൂൺ മാസം 10 ന്, 4 വർഷവും, 40000 ഡയാലിസിസും പൂർത്തിയായതിന്റെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ഞങ്ങളുടെ സ്വന്തം മന്ത്രി Adv. K. Raju സാറും, സ്വന്തം ചെയർമാൻ M.A. രാജഗോപാലും കൗൺസിൽ അംഗങ്ങളും എല്ലാരും ഉണ്ടാകും, രോഗികളോടും അവരുടെ കുടുംബാഗങ്ങളോടും ഒപ്പം.....

ഓർമ്മകൾ പുറകോട്ട് പായുകയാണ് .... 2014 ൽ സംസ്ഥാന സർക്കാറിന്റെ കാരുണ്യ ഡയാലിസിസ് പദ്ധതിയിൽ ആദ്യ ഡയാലിസിസ് യൂണിറ്റ് അനുവദിച്ച ഒരു ആശുപത്രിയായിരുന്നു പുനലൂർ താലൂക്കാശുപത്രി... പക്ഷെ 2 വർഷം കഴിഞ്ഞിട്ടും ഇത് യാഥാർത്ഥ്യമായില്ല...!!! കാരണങ്ങൾ അനവധിയാണ്.. ..മറന്നിട്ടില്ല.... അണിയറയിൽ ചരടുകൾ വലിച്ചു ....ഒരുപാട് വിയർത്തവർ ഉണ്ട്.... ക്ഷീണമില്ലാതെ ഇന്നും ആ പഴയ ചരട് വലി തുടരാൻ ശ്രമിക്കുന്നു...!!

2014 ഏപ്രിൽ മാസത്തിലെ ഒരു ദിവസം... അന്ന് ഞാൻ ഓഫീസിലുണ്ടായിരുന്നു. ഒരു സ്ത്രീ എന്റെ മുറിയിലേക്ക് കടന്നു വന്നു. അവരുടെ ആവശ്യം 50 രൂപയുടെ സൗജന്യം.... അതായിരുന്നു....! വല്ലാതെ വേദന തോന്നി.... ലോകത്തുള്ള സുന്ദരമായ സൃഷ്ടികളിൽ മനുഷ്യനാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.... നമ്മൾ കാണുന്ന ദൈവങ്ങൾക്കെല്ലാം മനുഷ്യന്റെ രൂപവുമാണ്.... ഒരു മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ കൈനീട്ടുക...!!! അതൊരു വല്ലാത്ത ഗതികേടാണ്... ഒരു കൗതുകത്തോടെ കാര്യമന്വേഷിച്ചു... അവർ ഭർത്താവിന്റെ ഡയാലിസിസിനായി അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വന്നവർ.... ഡയാലിസിസിന് ആദ്യം തിരുവനന്തപുരത്ത് KIMS Hospital..... സാമ്പത്തിക ഞ്ഞെരുക്കം കാരണം 2 വർഷം കൊണ്ട് KIms ആർഭാടം നിർത്തി, പിന്നീട് അഞ്ചലിലേക്ക്..... ഒടുവിൽ നീട്ടിയ കൈയ്യുമായി എന്റെ മുന്നിലേക്കും...!!! ഒരു സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസിന് പ്രതിവർഷം ശരാശരി 8 - 10 ലക്ഷം രൂപ വരെ ചിലവാകും..... പ്രത്യക്ഷവും പരോക്ഷവുമായ ചിലവുകൾ ചേർത്ത്... വല്ലാത്ത ബാദ്ധ്യതയാകുന്നു ഈ രോഗവും അതിന്റെ ചികിത്സയും....

അന്നു തന്നെ എന്റെ ആഗ്രഹം അന്നത്തെ ആരോഗ്യ വകുപ്പ് ഡയറക്ടർ Dr. ജമീല P.K മാഡവുമായി സംസാരിച്ചു. മാഡം തന്ന പിന്തുണ വിവരണാതീതമായിരുന്നു. ആ തിങ്കളാഴ്ച തന്നെ 2 Dialysis മെഷ്യനും 1R O plant ഉം പുനലൂരിന് മാറ്റി നൽകിക്കൊണ്ടുള്ള (ചിറയിൻകീഴ് താലൂക്കാശുപത്രക്ക് അനുവദിച്ചത് ) ഉത്തരവിറങ്ങി. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു....... Geriatric ward നായി തയ്യാറാക്കിയ വാർഡ്(20 ലക്ഷം രൂപാ ചിലവാക്കി മുനി സിപ്പാലിറ്റി നിർമ്മിച്ചത് ) ഡയാലിസിസ് യൂണിറ്റാക്കി മാറ്റാൻ HMC തീരുമാനിച്ചു... 4 ഡയാലിസിസ് മെഷീനുകൾ HMC ഫണ്ടിൽ നിന്നും വാങ്ങിച്ചു. പിന്നെ എന്റെ ഹൃദയത്തിന്റെ ഊർജ്ജമായി മാറിയ UAE ആസ്ഥാനമായിട്ടുള്ള പുനലൂർ സൗഹൃദവേദിയും ശ്രീ. സന്തോഷും.... അവർ സംഭാവനയായി നൽകിയ 2 മിഷ്യനുകൾ.... മൊത്തം 13 മെഷ്യനുകൾ.... HMC മാത്രം 1 കോടി രൂപ ചിലവാക്കി. ഒരു താലൂക്കാശുപത്രിയിൽ നിന്നും 1 കോടി രൂപ സ്വരൂപിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല... പക്ഷെ സാദ്ധ്യമാക്കി.... എല്ലാരും ഒത്തു നിന്നു... അങ്ങനെ ശൂന്യതയിൽ നിന്നും രൂപം കൊണ്ട്....സ്വപ്ന സദൃശ്യമായ ഒരു നേട്ടം... ഞങ്ങളുടെ സ്വന്തം സഞ്ജീവനി... ഇന്ന് വരെ 550 രോഗികൾ രാവിലെ 4 മണി മുതൽ രാത്രി 12 മണി വരെ നീളുന്ന 4 ഷിഫ്റ്റുകൾ ഉള്ള കേരളത്തിലെ ബൃഹത്ഡയാലിസിസ് യൂണിറ്റുകളിൽ ഒന്ന്...പ്രതിദിനം 52 പേർക്ക് ഡയാലിസിസ്.....!! തിരുവനന്തപുരം , പത്തനംതിട്ട ജില്ലകളിൽ നിന്ന് പോലും രോഗികൾ... !! കുട്ടികൾ ഉൽപ്പടെയുള്ള നീണ്ട നിര രോഗികൾ....!! 25 ജീവനക്കാർ... ഒന്നോ രണ്ടോ പേരൊഴികെ എല്ലാവർക്കും സൗജന്യ ഡയാലിസിസ്.....!! സൗജന്യമായി എല്ലാവർക്കും ലഘുഭക്ഷണവും പാനീയവും.....!!! ഒരു സർക്കാർ സംവിധാനത്തിന് ഇതിനപ്പുറം എന്ത് കഴിയും? തിരിച്ച് രോഗികളുടെ പ്രാർത്ഥനകൾ ഞങ്ങൾക്കും... !!

2015 ൽ എന്നെ ഈ ആശുപത്രിയിൽ നിന്നും സ്ഥലം മാറ്റിയപ്പോൾ നിരാഹാരം അനുഷ്ഠിച്ചതും, അവരുടെ പ്രാർത്ഥനയുടെ ഭാഗം.... പ്രതീകം.... !!!
2014 ജൂണിൽ തുടങ്ങിയ സഞ്ജീവനിയിൽ..... അന്നത്തെ സരസമ്മയും ഫൗസിയയും സക്കീർ ഹുസൈനും പ്രിയങ്കയും വിനോദും ഫസലുദ്ദീനും വർഗ്ഗീസ് ചാക്കോയും സുജിത്തും ജയചന്ദ്രൻ മാരും എല്ലാം ആരോഗ്യത്തോടെ തന്നെ ഇന്നും നടന്നു നീങ്ങുമ്പോൾ ആ യൂണിറ്റിലെ ജീവനക്കാർക്കുണ്ടാകുന്ന ആഹ്ലാദം ചെറുതല്ല.....!!!

ബീനയും ഷീലയും സുഹറയും ആദർശും സുബിനും ഗ്രീഷ്മയും അക്ഷയയും ആതിരയും ആശയും അഞ്ചുവും ചിന്നു വും....എല്ലാം യന്ത്രം കൊണ്ട് മാത്രമല്ല... സ്നേഹം കൊണ്ടും പരിചരണം കൊണ്ടും ഇവർക്കെല്ലാം വലയം തീർത്തവർ..... !!! എന്റെ ജീവനക്കാർ...100 ലധികം പഴയതും പുതിയതുമായ ജീവനക്കാർ ......!!! സൗജന്യ ഡയാലിസിസ് എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന മാർത്തോമാ .സഭയുടെ അഭിവന്ദ്യ തിരുമേനി ഡോ.യുയാക്കീം മാർ കുറിലോസ് എപ്പിസ്കോപ്പ .... അങ്ങനെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമാനതകളില്ലാത്ത നേട്ടം..... ഇപ്പോഴുള്ള 25 പേർ ... എപ്പോഴും ഇടമുറിയാതെ രോഗികൾക്കായി ജീവിതം നീക്കി വച്ചവർ....!!! ഒപ്പം മറ്റ് ജീവനക്കാർ...അവർ ഈ 40000 ന്‍റെ നിറവിൽ.... , ഈ 4ാം പിറന്നാളിൽ... ഒരു ചെറിയ കൈത്താങ്ങായി വീണ്ടും മാറുന്നു....!! അവരുടെ വരുമാനത്തിൽ നിന്നും ഒരു ചെറിയ ഫണ്ട് ഈ ദിനത്തിലേക്ക് അവർ മാറ്റി വച്ചു കഴിഞ്ഞു.... അവരുടേതല്ലാത്തവർക്കായി സ്വന്തം ജീവിതം മാറ്റി വക്കുന്നവർക് എന്റെ ഈ വാക്കുകൾ പോരാ.... ചില രോഗികൾക്കെങ്കിലും എന്റെ ജീവനക്കാരുടെ കനിവിന്റെ ആലിംഗനം'...സ്കൂട്ടറുകളായും...ധനസഹായമായും.... ഈ പിറന്നാൽ ആഘോഷത്തോ ടൊപ്പം....ചെറുതായിരിക്കാം... പക്ഷേ ഡയാലിസിസിനു ചെലവാക്കുന്നതിനെക്കാൽ തുക അവന്റെ യാത്രക്ക് ചെലവു വരുന്നു എന്ന് നാമറിയുന്നില്ല.... അത് എന്റെ ജീവനക്കാർ മനസ്സിലാക്കി എന്നത് എന്റെയും സന്തോഷം....ഇത് ഒരു ചെറിയ സഹായമായിരിക്കാം.... പക്ഷേ ഒരു വലിയ മാറ്റമായി രോഗികളിലേക്കും ജീപനക്കാരിലേക്കും പടരും...... ഉറപ്പ്... കേരളമാകെയുള്ള ആരോഗ്യ പ്രവർത്തകരിലേക്കും.... !! നിങ്ങൾ എന്നും ഉണ്ടാകില്ലേ ...?ഒപ്പം......?
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.