''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനർജനി കലയനാട് തോട് വീണ്ടെടുക്കലിന് പരിസ്ഥിതി ദിനത്തിൽ തുടക്കമായി.


പുനലൂർ: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ കല്ലടയാറിനെ  ജലസമൃദ്ധിയിലേക്ക് എത്തിക്കാൻ സഹായകമായിരുന്ന പുനലൂർകലയനാട് തോട് മാലിന്യം നിറഞ്ഞും കുറേ ഭാഗം നികന്നും നശിക്കുന്നതിൽ നിന്ന് മുക്തമാക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. ഒരാഴ്ച കൊണ്ട് അഞ്ചു കിലോമീറ്റർ ദൂരത്തിൽ കലയനാട് തോടിനെ മാലിന്യ മുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.സേവ് കല്ലടയാർ പദ്ധതിയുടെ ഭാഗമായാണ് പൊതു ജനങ്ങളുടെ സഹകരണമുറപ്പാക്കിപുനലൂർ നഗരസഭ കലയനാട് തോട് ശുചീകരിക്കുന്നത്. പുനർജനി കലയനാട് തോട് വീണ്ടെടുക്കലിന്റെ ശുചീകരണ ഉദ്ഘാടനം ചൊവ്വ രാവിലെ 10ന് കലയനാട് മാർക്കറ്റിന് സമീപം മുനിസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ ഡി ദിനേശൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ വി ഓമനക്കുട്ടൻ, കൗൺസിലർമാരായ അഡ്വ: കെ.എ ലത്തീഫ് ,സുബി രാജ്, പ്രസന്ന കൃഷ്ണൻ, സുനിത, യമുന സുന്ദരേശൻ, സനിൽകുമാർ കൃഷി ഓഫീസർ ബീനാ ബീവി, സി ഡി എസ് ചെയർപേഴ്സൻ തസ്ലീമ ജേക്കബ് ,പൊതു പ്രവർത്തകരായ ഷാജിമോൻ, തങ്കപ്പൻ വൈദ്യർ, ഡി രാജൻ എന്നിവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് കുടുംബശ്രീ നേതൃത്വത്തിൽ ഭക്ഷണ പൊതി നൽകുന്നുണ്ട്. തോട് തുറക്കൽ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കൽ എന്നിവയും ശുചീകരണത്തോടൊപ്പം നടക്കുന്നു.നഗരസഭയിലെ താമരപ്പള്ളി, കലയനാട്, പ്ലാച്ചേരി ,കാരയ്ക്കാട് ,ഗ്രേസിംഗ് ബ്ലോക്ക്, ഐക്കരക്കോണം വാർഡ് മേഖലകളിലാണ് കലയനാട് തോട് ഒഴുകുന്നത്.ഈ വാർഡുകളിലെ  തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ സന്നദ്ദ സംഘടനാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്.കൂത്തനാടിയിൽ നിന്ന് ഉത്ഭവിച്ച് ഐക്കരക്കോണം മൂഴിക്കൽ വഴിയാണ് കല്ലടയാറ്റിലേക്ക് തോട് എത്തുന്നത്‌.
ആദ്യ രണ്ട് ദിനം താമരപ്പള്ളി, കലയനാട് മേഖലയിലാണ് ശുചീകരണം. മൂന്നു ദിവസം പ്ലാച്ചേരി ,കാരയ്ക്കാട് ,ഗ്രേ സിംഗ് ബ്ലോക്ക് പ്രദേശങ്ങളിലും പിന്നീട് ഐക്കരക്കോണത്തുമാണ് തോട് ശുചീകരണം. തോട് മലിനമാക്കുന്നവർക്കെതിരെ നഗരസഭ കർശന നടപടിയെടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.