''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വധകേസ്"രണ്ടു ദിവസം കഴിയുമ്പോള്‍ അവര്‍ മടക്കിവിട്ടുകൊള്ളും. അതുവരെ കൂടുതല്‍ അന്വേഷണം വേണ്ട"ഗാന്ധിനഗര്‍ എസ്‌.ഐയ്‌ക്കു ലഭിച്ച സന്ദേശം എവിടെ നിന്ന്


കെവിന്‍ വധകേസ് "രണ്ടു ദിവസം കഴിയുമ്പോള്‍ അവര്‍ മടക്കിവിട്ടുകൊള്ളും. അതുവരെ കൂടുതല്‍ അന്വേഷണം വേണ്ട". കെവിനെ കാണാതായശേഷം ഉന്നതതലത്തില്‍ നിന്നു ഗാന്ധിനഗര്‍ എസ്‌.ഐയ്‌ക്കു ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നു. കെവിന്റെ ജീവന്‍ നഷ്‌ടമാകുന്നതിലേക്കും നയിച്ച നിര്‍ദേശം ഇതാകാം.
തട്ടിക്കൊണ്ടുപോയ കെവിനെ വിട്ടയയ്‌ക്കുമെന്ന്‌ ഉന്നതതലത്തില്‍ നിന്നു കിട്ടിയ ഈ ഉറപ്പാണ്‌ പരാതി കിട്ടിയിട്ടും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗാന്ധിനഗര്‍ പോലീസിനെ പിന്നോട്ടു വലിച്ചത്‌ എന്നാണ്‌ വ്യക്‌തമാകുന്നത്‌. സന്ദേശത്തിന്റെ ഉടമ രാഷ്‌ട്രീയ നേതാവാണോ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനാണോ എന്നതു സംബന്ധിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.
കൊല്ലത്തെ ഒരു പ്രമുഖ നേതാവിന്റെ വിളിയുടെ അടിസ്‌ഥാനത്തിലായിരുന്നു ജില്ലയിലെ ഉന്നതന്റെ നിര്‍ദേശം. ഇതോടെ പോലീസ്‌ പൂര്‍ണമായും മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. സസ്‌പെന്‍ഷന്‍ഷനിലായ ഗാന്ധിനഗര്‍ എസ്‌.ഐ. ഇക്കാര്യങ്ങള്‍ സംബന്ധിച്ചു അന്വേഷണ ഉദ്യോഗസ്‌ഥനായ ഐ.ജിയെ ധരിപ്പിച്ചിട്ടുണ്ട്‌. തട്ടിക്കൊണ്ടു പോകുന്ന കെവിനെയും അനീഷിനെയും തടങ്കലില്‍ വച്ച്‌ നീനു എവിടെയുണ്ടെന്നു പറയിപ്പിക്കാമെന്നായിരുന്നു നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. തെന്മലയില്‍ ഏതെങ്കിലും രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം.
തെന്‍മലയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക്‌ അവരെ കൊണ്ടുവരണമെന്ന്‌ ഫോണില്‍ കൂടി പറയുന്നത്‌ കേട്ടുവെന്ന്‌ കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ധുവായ അനീഷ്‌ മൊഴി നല്‍കിയിരുന്നു. മര്‍ദിച്ചിട്ടും നീനു എവിടെയെന്ന്‌ കെവിന്‍ വെളിപ്പെടുത്താതിരുന്നത്‌ സംഘത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്‌തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.