''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്‍.ഡി.ഓഫീസ്‌, പുനലൂര്‍ അടിപ്പാത: സമരം ശക്‌തമാക്കുമെന്ന്‌ യു.ഡി.എഫ്‌.


പുനലൂര്‍: ആര്‍.ഡി. ഓഫീസ്‌ പുനലൂരില്‍ ഉടന്‍ ആരംഭിക്കണമെന്നും റെയില്‍വേ അടിപ്പാതയുടെ സ്‌ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ട്‌ പുനലൂര്‍-പത്തനാപുരം താലൂക്ക്‌ യു.ഡി.എഫ്‌. കമ്മിറ്റികളുടെ സംയുക്‌താഭിമുഖ്യത്തില്‍ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ചും ഹര്‍ത്താലുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
സ്വയംവര ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍ അധ്യക്ഷത വഹിച്ചു.
നിരന്തരമായി പുനലൂരിന്റെ വികസനത്തില്‍ അവഗണന കാട്ടുന്ന പിണറായി സര്‍ക്കാരിനും മന്ത്രി കെ. രാജുവിനെതിരെയാണു സമരം.
28നു പുനലൂര്‍ താലൂക്ക്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തും. ഇതിന്റെ മുന്നോടിയായി മണ്ഡലത്തില്‍ വാഹനപ്രചാരണ ജാഥ നടത്തും. ജാഥ ക്യാപ്‌റ്റനായി കരിക്കത്തില്‍ പ്രസേനനെയും വൈസ്‌ ക്യാപ്‌റ്റന്‍മാരായ രാധാ മോഹന്‍, എം. നാസര്‍ഖാന്‍, സി. ബാലചന്ദ്രന്‍, റോയി ഉമ്മന്‍, ഏറം ജലാലുദ്ദീന്‍ എന്നിവരെയും കണ്‍വീനര്‍മാരായി നെല്‍സണ്‍ സെബാസ്‌റ്റ്യന്‍, എരൂര്‍ സുഭാഷ്‌, ചെമ്ബനരുവി മുരളി, ജെ. ഷാജഹാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പുനലൂര്‍ മധു, സി.ആര്‍. നജീബ്‌, രാധാമോഹന്‍, അഞ്ചല്‍ സോമന്‍, എം. നാസര്‍ഖാന്‍എന്നിവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.