''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ​ദാ​ചാ​ര പോലീ​സ് ച​മ​ഞ്ഞ് അ​പ​മാ​നി​ച്ച​തി​ല്‍ മ​നം നൊ​ന്ത ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണം; പോലീ​സ് പ്ര​തി​ക്കൂ​ട്ടി​ല്‍


കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ചാ​ര പോലീ​സ് ച​മ​ഞ്ഞ് അ​പ​മാ​നി​ച്ച​തി​ല്‍ മ​നം നൊ​ന്ത് യു​വാ​വ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തില്‍ പോലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ​ര​ക്കെ ആ​ക്ഷേ​പം.
അ​പ​മാ​നി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ കേ​സെ​ടു​ക്കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഈ ​ദു​ര​ന്തം ഒ​ഴിവാ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. ​കോ​ട്ടാ​ത്ത​ല കൊ​ടു​വി​ള വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (28)ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​ത്.
എ​ഴു​കോ​ണി​ന് സ​മീ​പം കി​ള്ളൂ​രി​ലെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ നി​ന്നാ​ണ് നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ശ്രീ​ജി​ത്തി​‍ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ഇ​യാ​ളെ​യും ഒ​രു പെ​ണ്‍​കു​ട്ടി​യെ​യും സ​മീ​പ വാ​സി​ക​ളാ​യ ചി​ല​ര്‍ പി​ടി​കൂ​ടു​ക​യും അ​പ​മാ​നി​ക്കു​ക​യും സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് കൈ​യേറ്റം ചെ​യ്ത​താ​യും ആ​രോ​പ​ണം ഉ​ണ്ട്.
അ​വി​ഹി​ത വേ​ഴ്ച ആ​രോ​പി​ച്ചാ​യി​രു​ന്നു സ​ദാ​ചാ​ര പോലീസിന്‍റെ ഇ​ട​പെ​ട​ല്‍.​ ഇ​വ​രെ പി​ടി​കൂ​ടി​യ​വ​ര്‍ ത​ന്നെ പി​ന്നീ​ട് പു​ത്തു​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോലീ​സ് എ​ത്തി​യെ​ങ്കി​ലും പ​ര​സ്പ​രം സ​മ്മ​ത പ്ര​കാ​ര​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന യു​വാ​വി​ന്‍റെയും പെ​ണ്‍​കു​ട്ടി​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ല്ല.
അ​ടു​ത്ത ദി​വ​സം സ്റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ശ്രീ​ജി​ത്തി​നെ അ​പ​മാ​നി​ക്കു​ക​യും കൈയേ​റ്റം ചെ​യ്ത​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ കേ​സെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
ഈ ​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മ​നോ​വി​ഷ​മ​ത്തി​ലാ​യ ഇ​യാ​ളെ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​
ഇ​യാ​ളെ ആ​രും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും മ​ര്‍​ദന​ത്തെ​ക്കു​റി​ച്ചോ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തെ​ക്കു​റി​ച്ചോ ഇ​യാ​ളോ ബ​ന്ധു​ക്ക​ളോ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം. വ​ള​രെ ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​ന്‍ ന​ഷ്ട​പ്പെ​ട്ട ശ്രീ​ജി​ത്ത് അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടു​മൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. സ​ഹോ​ദ​രി വി​വാ​ഹി​ത​യാ​യി പോ​വു​ക​യും അ​മ്മ ഏഴ് വ​ര്‍​ഷം മു​ന്‍​പ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഒ​റ്റ​പ്പെ​ട്ട ജീ​വി​ത​മാ​യി​രു​ന്നു ഇ​യാ​ള​ടേ​ത് . ആ​രോ​ടും അ​ധി​കം ഇ​ട പ​ഴ​കാ​ത്ത സൗ​മ്യ പ്ര​കൃ​ത​മാ​യി​രു​ന്നു ശ്രീ​ജി​ത്തി​ന്‍റേത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ ഇ​യാ​ള്‍ നേ​ര​ത്തേ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു.
ആ​ദ്യ സം​ഭ​വ​ത്തി​ല്‍ പോ​ലി​സ് ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഈ ​ദു​ര​ന്തം ഒ​ഴു​വാ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.