''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സൈനീകന്റെ വീട്ടുനമ്പര്‍ വിവാദം വീണ്ടും ഇടതുപക്ഷ കൌണ്‍സിലര്‍മാര്‍ ഫീസ്‌ അടച്ചത് അപമാനിക്കുന്നതിനു തുല്യം സൈനീകന്റെ അമ്മ


പുനലൂര്‍:സൈനീകന്റെ വീട്ടുനമ്പര്‍ വീണ്ടും വിവാദത്തിലേക്ക് നഗരസഭയിലെ ഇടതുപക്ഷ കൌണ്‍സിലര്‍മാരുടെ സിറ്റിംഗ് ഫീസ്‌ എടുത്തു വീട്ടുനമ്പരിനായി അടച്ച ഇരുപതിനായിരം രൂപ തിരികെ നല്‍കുമെന്ന് സൈനീകന്റെ അമ്മ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു. സിറ്റിംഗ് ഫീസ്‌ തങ്ങള്‍ക്കു സ്വീകാര്യം അല്ലായെന്നും അത് ഞങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയത് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും സൈനീകന്റെ അമ്മ പറഞ്ഞു.
ഞങ്ങള്‍ പിഴ അടക്കുവാന്‍ വേണ്ട ഒരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല.
ഇത്രയും പ്രശ്നമുണ്ടാക്കി ഞങ്ങള്‍ക്ക് വീട്ടുനമ്പര്‍ തരാതിരിക്കാൻ വേണ്ടി ഞങ്ങൾ ഒരു നിയമലംഘനവും നടത്തിയിട്ടില്ല അത് ഇവിടെ നിന്ന് നോക്കിയാൽ മനസ്സിലാക്കാം  2 വണ്ടി കയറിപ്പോകാൻ ഇറങ്ങിവരാൻ വീതിയുള്ള റോഡും എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെയാണ് ഇവിടെ വീട് വെച്ചത്.മുന്‍പിലുള്ള റോഡ്‌ ഒരു സ്വകാര്യവ്യക്തിയുടെ വഴിയാണ്.ഞങ്ങള്‍ വിവരാവകാശനിയമം പ്രകാരം ആ റോഡിന്റെ വിവരങ്ങള്‍ എടുത്തതാണ്.ഇത് മുനിസിപ്പല്‍ റോഡ്‌ അല്ല എന്ന് അതില്‍നിന്നും വ്യക്തം ആണ്.സ്വകാര്യ വ്യെക്തിയുടെ റോഡ്‌ ആണ് അവര്‍ക്ക്‌ എതിര്‍പ്പുമില്ല. പിന്നെന്തിന് നഗരസഭയുടെ പ്രതികാരനടപടി എന്ന് നമുക്ക് അറിയില്ല.സര്‍ക്കാരില്‍ അടക്കാനുള്ള കരം ഞങ്ങള്‍ അടച്ചുകൊള്ളാം അധികമായുള്ള പൈസ അടക്കാന്‍ നിവൃത്തി ഇല്ല എന്ന് പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ പറഞ്ഞു അത് നഗരസഭയില്‍ നിന്നും അടച്ചുകൊള്ളാം എന്ന് നഗരസഭ അടയ്ക്കുന്നതിന് ഞങ്ങള്‍ക്ക്‌ താല്പര്യക്കുറവ് ഇല്ലാത്തതിനാല്‍ അത് നഗരസഭ അടച്ചുകൊള്ളാന്‍ പറഞ്ഞു പക്ഷെ അത് ഒരു കൂട്ടം എല്‍.ഡി.എഫ് കൌണ്‍സിലര്‍മാരുടെ സിറ്റിംഗ് ഫീസ്‌ എന്ന് എടുത്തു പറഞ്ഞിട്ട് ഇത് അവരുടെ വീട്ടില്‍ കൊണ്ട് പോകാന്‍ ഉള്ള പൈസ അല്ലെ ഇത് ഇപ്പോള്‍ എനിക്കും എന്റെ മോനും അവകാശപ്പെട്ടതല്ല.അവരുടെ മക്കള്‍ക്ക്‌ അവകാശപ്പെട്ട പൈസ ആണ് എല്‍.ഡി.എഫ് കൌണ്‍സിലര്‍മാരുടെ സിറ്റിംഗ് ഫീസ്‌ അല്ലെങ്കില്‍ അവര്‍ അത് പറയാതെ ഇരിക്കണമായിരുന്നു.അവര്‍ എങ്ങനെ പിരിച്ചാലും അത് നഗരസഭയുടെ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ ചെയര്‍മാന്റെ യശസ് വാനോളം ഉയര്‍ന്നെനെ.
ഇതിപ്പോള്‍ ഞങ്ങളെ പരിഹസിക്കുവാന്‍ വേണ്ടി കുറെ പേരെ വിളിച്ചിരുത്തി അല്ലെങ്കില്‍ ഞങ്ങളോട്  നിങ്ങളും കൂടി വാ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം അപ്പോള്‍ ഞങ്ങള്‍ക്ക്‌ കാര്യം എന്താണ് എന്ന് മനസിലാവുമായിരുന്നു.
എല്‍.ഡി.എഫിന്റെ കൌണ്‍സിലര്‍മാരുടെ പൈസ നമുക്ക്‌ വേണ്ട അവരുടെ മക്കള്‍ കഴിക്കുവാനുള്ള പൈസ ഞങ്ങള്‍ക്ക് ദഹിക്കത്തില്ല ആ ഔദാര്യം വേണ്ട അത് കൊണ്ട് ആ പൈസ സ്നേഹപൂര്‍വ്വം നിരസിക്കുന്നു.
പൂര്‍ണ്ണമായുള്ള വീഡിയോ കാണാന്‍ പുനലൂര്‍ ന്യൂസ്‌ യുട്യൂബ് സബ്സ്ക്രൈബ് ചെയ്തിട്ട് വീഡിയോ കാണുക ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.