''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സാം എബ്രഹാം വധക്കേസില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ ഭാര്യ സോഫിയ കോടതി മുറിയില്‍ ഇരുന്നത് കനപ്പെട്ട മുഖത്തോടെ.


മെല്‍ബണ്‍: സാം എബ്രഹാം വധക്കേസില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ ഭാര്യ സോഫിയ കോടതി മുറിയില്‍ ഇരുന്നത് കനപ്പെട്ട മുഖത്തോടെ. മറ്റാരെയും നോക്കാതെ ജഡ്ജി വിധി പറഞ്ഞ മുക്കാല്‍ മണിക്കൂറും നിശ്ചലയായിരുന്നു.എന്നാല്‍ അരുണ്‍ കമലാസനന്‍ താരതമ്യേന പ്രസന്നനായിരുന്നു. കോടതി മുറിയിലെത്തിയപ്പോള്‍ തന്നെ അവിടെത്തിയ മറ്റെല്ലാവരെയും നോക്കുകയും, കോടതി മുറിയിലെ നടപടികള്‍ കണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അരുണിന്റെ അഭിഭാഷകന്‍ അടുത്തെത്തി ഏറെ നേരം സംസാരിക്കുകയും ചെയ്തു.

അരുണ്‍  കോടതിയില്‍ നിന്നും പുറത്തേക്ക് ഫോട്ടോ 7 NEWS
മുക്കാല്‍ മണിക്കൂര്‍ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം ഇരുവരെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വികാരമൊന്നുമില്ലാതെ അരുണ്‍ അതു കേട്ടപ്പോള്‍, കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും, ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും കോടതി പറഞ്ഞു. കുട്ടി വളരുന്ന സമയത്ത് അരുണ്‍ അടുത്തുണ്ടാകില്ല.

സോഫിയ കോടതിയില്‍ നിന്നും പുറത്തേക്ക് ഫോട്ടോ 7 NEWS
പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവര്‍ക്കൊപ്പം അരുണിന് ഉണ്ടാകാന്‍ കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യത്തില്‍ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചതായി കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. സോഫിയയുടെ ഒമ്ബത് വയസ്സായ കുട്ടി ഇപ്പോള്‍ സഹോദരിക്കൊപ്പം മെല്‍ബണിലാണ്. സാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതില്‍ സോഫിയക്ക് ആശങ്കയുണ്ടെന്നു അറിയാമെങ്കിലും അതില്‍ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കൊഗ്ലന്‍ വിധിച്ചത്.

അരുണ്‍  കോടതിയില്‍ നിന്നും പുറത്തേക്ക്
അതേസമയം തന്റെ മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സാമിന്റെ അ്ചഛന്‍ സാമുവല്‍ എബ്രഹാമിന് ആശങ്കകള്‍ ഒഴിയുന്നില്ല. സന്തോഷം. സാമിന്റെ ഒന്‍പതു വയസ്സുള്ള മകനെയോര്‍ത്താണ് ആശങ്കയേറുന്നത്.
സോഫിയയുടെ സഹോദരിക്കൊപ്പം കുഞ്ഞിനെ മെല്‍ബണില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നില്‍ക്കും? പത്തുവയസ്സാകാന്‍ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളില്‍ പക വളരില്ലേ.. അതു തിരിച്ചറിയുമ്ബോള്‍ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?' സാമുവല്‍ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെല്‍ബണിലാണ്.
 സാം താമസിച്ചിരുന്ന വീട്
കുട്ടിയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവല്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ടകൊച്ചുമകനുമായി ആഗ്രഹിക്കുന്നതുപോലെ സംസാരിക്കാന്‍ സാധിക്കാത്തതിലാണു സാമുവലിന് ഏറെ വിഷമം. 'മാസത്തിലൊരിക്കലാണു വിഡിയോ കോള്‍ ചെയ്യുക. പക്ഷേ, അവന് അധികമൊന്നും എന്നോടു സംസാരിക്കാന്‍ കഴിയാറില്ല. സോഫിയയുടെ കുടുംബാംഗങ്ങള്‍ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്ബോള്‍ അതെയെന്ന് അവന്‍ പറയും. അതെത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. സോഫിയയുടെ സഹോദരിയോട് ഞാന്‍ സംസാരിക്കാറില്ല. സംസാരിക്കണമെന്നു തോന്നിയിട്ടേയില്ല. കുഞ്ഞിന്റെ കാര്യങ്ങളെക്കുറിച്ച്‌ അറിയാന്‍ അവരുടെ ഭര്‍ത്താവിനോടു സംസാരിച്ചിട്ടുണ്ട്.
എന്റെ മകന്റെ മരണത്തെക്കുറിച്ച്‌ ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.' - സാമുവല്‍ പറയുന്നു. 'അവര്‍ക്ക് എല്ലാം അറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം'.
സോഫിയ കുറ്റം ചെയ്ട്ടില്ലെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. കാരണം ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവള്‍.ഹാര്‍ട്ട് അറ്റാക്ക് എന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.ഭാര്യയൊന്നും ഇപ്പോഴും മകന്റെ മരണത്തോട് പൊരുത്തപ്പെട്ടിട്ടില്ല. കാരണം അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് തോന്നല്‍. അവന്‍ ഞങ്ങളെ വന്ന് കണ്ടിട്ട് അധികം വൈകാതെ ആയിരുന്നല്ലോ സംഭവം.മരിക്കുന്നതിന് ഒരു ദിവസം മുമ്ബ് കൂടി ഞങ്ങളെ ഫോണില്‍ വിളിച്ച്‌ ഞാന്‍ സുഖമായിരിക്കുന്നുവെന്ന് മോന്‍ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടില്‍ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാന്‍ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നല്ലേ സംഭവം നടക്കുന്നത്.
ഞങ്ങള്‍ക്ക് ഇനി ഒരു ആഗ്രഹമേയുള്ളു. ആ കുഞ്ഞിനെ ഇങ്ങ് കിട്ടിയിരുന്നങ്കില്‍ എന്നാണ് ആഗ്രഹം. ഇതിന് വേണ്ടി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകള്‍ നല്‍കി. ഓസ്ട്രേലിയയില്‍ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങള്‍ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയില്‍ നിന്ന് കിട്ടിയിരുന്നു.കു്ട്ടിയെ കി്ട്ടാന്‍ ഏംബസി വഴി പരമാവധി ശ്രമിക്കും.


സാമിന്റെയും സോഫിയയുടെയും സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തനിക്കൊന്നുമറിയില്ലായിരുന്നെന്നും സാമുവല്‍ പറഞ്ഞു. സാമിന്റെ മരണശേഷം, അവനോട് അടുപ്പമുണ്ടായിരുന്ന ബന്ധുക്കളിലും സുഹൃത്തുക്കളിലുംനിന്നാണു പലതും മനസ്സിലാക്കിയത്. അരുണ്‍ ഓസ്‌ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്‌ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനില്‍ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനില്‍ ഒപ്പം നിര്‍ത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവള്‍ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്‌ട്രേലിയയിലേക്കു പോകുകയായിരുന്നു.
കോട്ടയത്തെ ഒരു കോളജില്‍ ഒരുമിച്ചു പഠിച്ചവരാണു സോഫിയയും അരുണും. സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്നതിനു തെളിവൊന്നുമില്ല. ഉണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നതെന്നും സാമുവല്‍ പറയുന്നു. സാമിനു ഭാര്യയെ സംശയമുണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. അവര്‍ ഒരുമിച്ചു പുറത്തുപോകുമ്ബോഴൊക്കെയും പഴയ സഹപാഠിയുമായുള്ള സൗഹൃദത്തിനപ്പുറം എന്തെങ്കിലുമുള്ളതായി സാം കരുതിയിരുന്നില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.