''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല അണക്കെട്ടില്‍ മത്സ്യോല്‍പാദനം നടത്തും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ


കുളത്തൂപ്പുഴ: മത്സ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്‌തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കുളത്തൂപ്പുഴ മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാധ്യമായ എല്ലായിടത്തും മത്സ്യോല്‍പാദനം നടത്തുന്നതിന്റെ ഭാഗമായി തെന്മല അണക്കെട്ടിലും മത്സ്യോല്‍പാദനം നടത്തുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കുളത്തൂപ്പുഴ ഹാച്ചറിയില്‍ ഉല്‍പാദിപ്പിക്കുന്ന മത്സ്യവിത്താകും അണക്കെട്ടില്‍ ലഭ്യമാക്കുക. ഇതുവഴി ആദിവാസികള്‍ക്കു തൊഴിലും വരുമാനവും നല്‍കാനാകും. മൂന്നുവര്‍ഷം കൊണ്ടു ഗുണനിലവാരമുള്ള 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. കുളത്തൂപ്പുഴ ഹാച്ചറിയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനാകും.ഉല്‍പാദന വര്‍ധനവിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും കഴിയും. ആഭ്യന്തര ഉല്‍പാദനത്തില്‍ കേന്ദ്രീകരിച്ചു കശുവണ്ടി മേഖലയില്‍ സ്വയം പര്യാപ്‌തത നേടാന്‍ ശ്രമം നടത്തും.
കുളത്തൂപ്പുഴയില്‍ ഭൂമി ലഭ്യമാകുന്ന മുറയ്‌ക്ക് കശുമാവു കൃഷി വ്യാപനം ഉറപ്പാക്കും. തുടക്കംകുറിച്ച പദ്ധതികളെല്ലാം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി.
കടലാക്രമണത്തില്‍ ദുരിതം നേരിടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നു ചടങ്ങില്‍ അധ്യക്ഷതവഹിച്ച വനം വകുപ്പ്‌ മന്ത്രി കെ.രാജു പറഞ്ഞു.
വീട്‌ പൂര്‍ണമായും നഷ്‌ടപ്പെടുന്നവര്‍ക്ക്‌ 10 ലക്ഷം രൂപ വരെ നല്‍കാനാണു തീരുമാനം.
ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രാധാമണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്‌. ജയമോഹന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സാബു എബ്രഹാം, സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി അധ്യക്ഷരായ പി. ലൈലാബീവി, റെജി ഉമ്മന്‍, ജി. സിന്ധു, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.ടി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.