''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെയിൻ ടിക്കറ്റ് വിരൽത്തുമ്പിലേക്ക്; മൊബൈൽ ആപ് വഴി ടിക്കറ്റ് എടുക്കാം


സാധാരണ ട്രെയിൻ ടിക്കറ്റെടുക്കാൻ വരി നിൽക്കേണ്ടതില്ലെന്നു കേട്ട അഞ്ഞൂറോളം പേർ ഇന്നലെ സതേൺ റെയിൽവേയുടെ ആപ്പിനെ മൊബൈലിന്റെ കീശയിലാക്കി. ദക്ഷിണ റെയിൽവേ അധികൃതരും ഫ്രണ്ട്സ് ഓൺ വീൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മയും ചേർന്നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിലാണ് UTS MOBILE APPLICATION സ്ഥിരം യാത്രക്കാർക്കിടയിൽ ഹിറ്റായത്.
 കൊല്ലത്തുനിന്നു വിവിധ ട്രെയിനുകളിലേക്കുള്ള അൺ റിസർവ്‍ഡ് ടിക്കറ്റുകൾ ലഭിക്കാൻ, ഈ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്ത ശേഷം വിരൽ അമർത്തിയാൽ മതി. മൊബൈൽ നമ്പറും വ്യക്തിഗത വിവരങ്ങളും അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ നമ്പറും നൽകിയാൽ ഒടിപി നമ്പർ ലഭിക്കുന്നതോടെ ആപ്പിൽ റജിസ്റ്റർ ചെയ്യാം.
മൊബൈൽ നമ്പറായിരിക്കും യൂസർ ഐഡി. നാലക്ക നമ്പർ പാസ്‌വേഡായും  ലഭിക്കും. റജിസ്റ്റർ ചെയ്ത വ്യക്തിയുടെ ആർ വോലറ്റിലേക്ക് ഇ വോലറ്റ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴി 100 മുതൽ 10,000 രൂപ വരെ റീചാർജ് ചെയ്യാം. റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ മൊബൈൽ നമ്പർ പറഞ്ഞാൽ തുക അടച്ചും റീച്ചാർജ് നടത്താവുന്നതാണ്. റീച്ചാർജ് തുകയുടെ അഞ്ച് ശതമാനം റെയിൽവേയിൽ നിന്ന് ഇപ്പോൾ ബോണസായും ലഭിക്കും.
ടിക്കറ്റെടുക്കാൻ ആദ്യം ആപ് തുറന്നു മൊബൈൽ നമ്പറും പാസ്‌വേഡും നൽകണം. ശേഷം ഏതു തരം ട്രെയിൻ, ക്ലാസ്, ആർ വോലറ്റ് പേയ്മെന്റ് എന്നീ വിവരങ്ങൾ നൽകുക. അടുത്തഘട്ടത്തിൽ  ഏതു തരം ടിക്കറ്റ് (ഓർഡിനറി), യാത്രക്കാരിൽ മുതിർന്നവരുടെയും കുട്ടികളുടെയും എണ്ണം എന്നിവ ടൈപ്പ് ചെയ്യണം. തുടർന്നു കയറുന്നതും ഇറങ്ങുന്നതുമായ സ്റ്റേഷനുകൾ കൂടി നൽകുന്നതോടെ ടിക്കറ്റ് തയാർ. SHOW TICKET എന്ന ഭാഗത്ത് അമർത്തിയാൽ ടിക്കറ്റ് കാണാം.
എസ്എംഎസ് സന്ദേശവും ലഭിക്കും. ടിക്കറ്റ് പരിശോധകനെ ഇതു കാണിച്ചാൽ മതിയാകും. ഫോൺ ചാർജ് തീർന്നു നിശ്ചലമായാൽ മൊബൈൽ ഫോൺ നമ്പർ പറഞ്ഞാലും മതി. കൂടുതൽ യാത്രക്കാർക്കായി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും ആപ് റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണുമായി അതേ യാത്രക്കാരൻ സംഘത്തിലുണ്ടാകണം. സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകളും ഇങ്ങനെ ബുക്ക് ചെയ്യാം. സീസൺ‍ ടിക്കറ്റ് പുതുക്കാനും പുതിയത് എടുക്കാനും സാധിക്കും. ടിക്കറ്റ് റദ്ദാക്കാനും സൗകര്യമുണ്ട്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 മീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വരെ പരിധിക്കുള്ളിൽ നിന്ന് ടിക്കറ്റെടുക്കാം. റെയിൽവേ സ്റ്റേഷനിൽ നിന്നോ ട്രെയിനിൽ കയറിയ ശേഷമോ ടിക്കറ്റെടുക്കാനാകില്ല. ഫോണിലെ ലൊക്കേഷൻ നോക്കിയാണ് ആപ്പിന്റെ പ്രവർത്തനം.  ബോധവൽക്കരണ പരിപാടിയിൽ ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ വി.രാജീവ്, സ്റ്റേഷൻ മാനേജർ (കൊമേഴ്സ്യൽ) എൻ.കെ.സുരാജ്, ഫ്രണ്ട്സ് ഓൺ വീൽസ് പ്രസിഡന്റ് എം.ഗീത, സെക്രട്ടറി ജെ.ലിയോൺസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.