''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെയിന്‍ യാത്രക്കാരിയായ പുനലൂര്‍ സ്വദേശിനി യുവതിക്കു നേരെ ആസിഡ് ആക്രമണം


കൊട്ടാരക്കര: ട്രെയിന്‍ യാത്രക്കാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിക്കു നേരെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പ്രണയാഭ്യർഥന നിരസിച്ച യുവതിക്കു നേരെ ട്രെയിനിൽ യുവാവിന്റെ ആസിഡ് ആക്രമണം നടത്തിയത് .
പുനലൂർ മണിയാർ ഓളംകാവ് ബിജുഭവനിൽ ബിജിനി (18) യെ 35% പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുനലൂർ പ്ലാത്തറ കളിലൂവിള വീട്ടിൽ എ.അരുണിനെ (18) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ട്രെയിനിൽ സമീപത്തെ സീറ്റിലുണ്ടായിരുന്ന കൊല്ലം അഷ്ടമുടി മണലിക്കര വാഴക്കൂട്ടത്തിൽ വീട്ടിൽ അലോഷ്യസി (22) നും പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ പുനലൂരിലേക്കു പോയ ഗുരുവായൂർ എക്സ്പ്രസ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം.
പ്ലസ് ടുവിനുശേഷം കൊല്ലത്തു തൊഴിലധിഷ്ഠിത പഠനം നടത്തുന്ന ബിജിനി അവിടെ നിന്നു വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. അരുണും കൊല്ലത്തുനിന്നാണു ട്രെയിനിൽ കയറിയത്. കൊട്ടാരക്കര സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങിയ അരുൺ ബിജിനി ഇരുന്ന ബോഗിയുടെ പരിസരത്തെത്തി. പിന്നീട് ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ കുപ്പിയിൽ സൂക്ഷിച്ചിരുന്ന സൾഫ്യൂരിക് ആസിഡ് ജനലിലൂടെ ബിജിനിയുടെ നേർക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റവരെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ആസിഡ് ഒഴിച്ചശേഷം അരുൺ ഷർട്ട് മാറ്റി ടീ ഷർട്ടിട്ടു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ത‍ടഞ്ഞുനിർത്തി പൊലീസിനെ അറിയിച്ചു.
നിരപരാധിയായി ആദ്യം അഭിനയിച്ചെങ്കിലും സിഐ ബി.ഗോപകുമാറിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രേമാഭ്യർഥന നിരസിച്ചതാണു വൈരാഗ്യകാരണമെന്നാണു ബിജിനി പൊലീസിൽ നൽകിയ മൊഴി. സഹപാഠികളായ ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. പിന്നീട് പിണങ്ങി. അരുൺ ഉപദ്രവിച്ചെന്ന് കാട്ടി ബിജിനി ഏതാനും ദിവസം മുൻപ് പുനലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അരുണിനെ താക്കീതു ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതുന്നത്. പുനലൂരിലെ സ്കൂളിൽ നിന്ന് ആസിഡ് മോഷ്ടിച്ചാണ് ആക്രമണം നടത്തിയതെന്നു പ്രതി പറയുന്നു. സംഭവത്തിൽ റെയിൽവേ പൊലീസും അന്വേഷണം നടത്തും.
ആസിഡ് വീണ ശരീരവുമായി റെയിൽവേ പ്ലാറ്റ്ഫോമിലൂടെ അലോഷ്യസ് അലറി വിളിച്ച് ഓടി. പിന്നാലെ നാട്ടുകാരും. പെൺകുട്ടിയുടെ മേൽ ആസിഡ് ഒഴിച്ചത് അലോഷ്യസാണെന്ന് ആദ്യം നാട്ടുകാർ വിചാരിച്ച് പിന്നാലെ ഓടിയത്. ബിജിനിക്കൊപ്പം പൊള്ളലേറ്റയാളാണെന്ന് അറിഞ്ഞതോടെ അവർ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ഒന്നും അറിയാത്ത രീതിയിൽ റോഡിലൂടെ രക്ഷപ്പെടാനായിരുന്നു ആക്രമണം നടത്തിയ അരുണിന്റെ ശ്രമം. നാട്ടുകാർ തടഞ്ഞുവച്ചു. ക്ഷണനേരത്തിനുള്ളിൽ അവിടെ എത്തിയ പൊലീസിനു പ്രതിയെ പിടികൂടാനായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.