
പത്തനാപുരം: കന്നിമേല്‍ ലതാഭവനില്‍ അരുണിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ട് പവന്റെ മാല കവര്‍ന്നു. വീടിന്റെ പിന്വാലില് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തൊട്ടടുത്ത വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും കള്ളന്മാര് ഇരുളില്‍ മറയുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു. കുന്നിക്കോട് പൊലീസ് കേസെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ