''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉറുകുന്ന് പാണ്ഡവന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് വീണു.വ്യാപക കൃഷിനാശം


പുനലൂര്‍: കനത്ത മഴയെ തുടര്‍ന്ന് തെന്മല പഞ്ചായത്തിലെ ഉറുകുന്ന് പാണ്ഡവന്‍ പാറയുടെ ഒരുഭാഗം അടര്‍ന്നുവീണു. ബുധനാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് പാണ്ഡവന്‍പാറയുടെ അടിഭാഗം അടര്‍ന്ന് സമീപത്തെ മറ്റൊരു പാറയുടെ മുകളില്‍ വീണത്. പിന്നീട് ഇത് പല കഷണങ്ങളായി പൊട്ടിമാറിയതില്‍ ഒരു വലിയ പാറ സമീപത്തെ മരത്തില്‍ അപകടാവസ്ഥയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരും തെന്മല പൊലീസും രാത്രിയില്‍ തന്നെ സമീപത്തെ ആറ് കുടുംബങ്ങളെ മാറ്റി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പാറ വീണ സ്ഥലത്ത് ജിയോളജി റവന്യൂ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ജിയോളജിസ്റ്റായ ശ്രീജിത്ത്, അസി.ജിയോളജിസ്റ്റ് സൈജു, പുനലൂര്‍ തഹസീല്‍ദാര്‍ ജയന്‍.എം.ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ മരത്തില്‍ തങ്ങി നില്‍ക്കുന്ന കൂറ്റന്‍ പാറ പൊട്ടിച്ച്‌ നീക്കുമെന്ന് റവന്യൂ സംഘം അറിയിച്ചു.
മുന്‍പ് ഉണ്ടായ കാലവര്‍ഷക്കെടുതികളില്‍ പാണ്ഡവന്‍പാറയില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണ് ഭീതിപരത്തിയിരുന്നു. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ടി.രാജേന്ദ്രന്‍പിള്ള, ദിനീഷ്, റവന്യൂ ജീവനക്കാരായ അഭിലാഷ്, അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഗോപിനഥപിള്ള, പഞ്ചായത്ത് അംഗങ്ങളായ കെ.ശശിധരന്‍, എസ്.രഞ്ജിത്ത്, ജെയിംസ് മാത്യു എന്നിവരും ജിയോളജി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.