''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണം കൊട്ടാരക്കരയിലും


കൊട്ടാരക്കര: ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണങ്ങള്‍ കേരളത്തിലും. കൊട്ടാരക്കരയില്‍ പോത്തുകളുമായി വണ്ടിയില്‍വന്ന വ്യാപാരികളെ തടഞ്ഞുനിര്‍ത്തി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവര്‍ക്കാര്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവര്‍ക്കും സാരമായ പരിക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നരഹത്യാ ശ്രമം ഉള്‍പ്പടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി.
വിഷ്ണു കരസേനയില്‍ സൈനികനാണ്. വയങ്കര ചന്തയില്‍ നിന്ന് നാലു പശുക്കളെ മിനി ലോറിയില്‍ കയറ്റി കൊട്ടാരക്കരയ്ക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു വ്യാപാരികള്‍ക്കു നേരെ അക്രമം ഉണ്ടായത്. വാഹനത്തിനു പിന്നാലെ വന്ന ഇവര്‍ ലോറിയില്‍ വന്നവരുമായി വാക്കേറ്റം നടത്തുകയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ പറഞ്ഞു .
ഗോസംരക്ഷണത്തിന്റെപേരില്‍ ചില സംഘടനകള്‍ രാജ്യത്തുടനീളം നടത്തുന്ന അതിക്രമങ്ങള്‍ തടയണമെന്ന് കഴിഞ്ഞ വര്‍ഷാവസാനം കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ ജില്ലയിലും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ഓഫീസര്‍മാരായി നിയമിക്കണമെന്നും ജസ്റ്റിസുമാരായ അമിതാവറോയ്, എ എം ഖാന്‍വിലാക്കര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദ്ദേശിച്ചു. .
ഗോസംരക്ഷകര്‍ രാജ്യമുടനീളം അതിക്രമങ്ങള്‍ അഴിച്ചുവിടുമ്ബോഴും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന് ആരോപിച്ച്‌ മഹാത്മാഗാന്ധിയുടെ ചെറുമകന്റെ മകന്‍ തുഷാര്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.