''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണങ്ങള്‍ കേരളത്തിലും വ്യാജ വാര്‍ത്ത


കൊട്ടാരക്കര: ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണങ്ങള്‍ കേരളത്തിലും. കൊട്ടാരക്കരയില്‍ കന്നുകാലികളുമായി വണ്ടിയില്‍വന്ന വ്യാപാരികളെ തടഞ്ഞുനിര്‍ത്തി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവര്‍ക്കാര്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവര്‍ക്കും സാരമായ പരിക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നരഹത്യാ ശ്രമം ഉള്‍പ്പടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി.
വിഷ്ണു കരസേനയില്‍ സൈനികനാണ്. വയങ്കര ചന്തയില്‍ നിന്ന് നാലു പശുക്കളെ മിനി ലോറിയില്‍ കയറ്റി കൊട്ടാരക്കരയ്ക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു വ്യാപാരികള്‍ക്കു നേരെ അക്രമം ഉണ്ടായത്. വാഹനത്തിനു പിന്നാലെ വന്ന ഇവര്‍ ലോറിയില്‍ വന്നവരുമായി വാക്കേറ്റം നടത്തുകയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ പറഞ്ഞു .
എന്നാല്‍ ഈ വാര്‍ത്തയുടെ സത്യം ഇതാണ്
'വയ്യാങ്കര ചന്തയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് മിനി ലോറിയില്‍ കന്നുകാലികളെ കയറ്റി വരികയായിരുന്നു ജലാലുദ്ദീന്‍, സാബു എന്നിവര്‍. ഇറച്ചി വ്യാപാരിയാണ് ജലാലുദ്ദീന്‍. പുത്തൂര്‍ മുതല്‍ വിഷ്ണുവും ഗോകുലും ബൈക്കില്‍ വാഹനത്തിനു പിന്നാലെ ഉണ്ടായിരുന്നു. വാഹനത്തില്‍ നിന്നും ചാണകവും മൂത്രവും തെറിച്ചു ബൈക്ക്‌ യാത്രികരുടെ പുറത്തേക്കു വീഴുകയും ബൈക്ക് യാത്രികര്‍ ഇവരെ പിന്തുടരുകയുംമനുഷ്യത്വരഹിതമായാണ് വാഹനത്തില്‍ കന്നുകാലികളെ കെട്ടി വെച്ചിരുന്നത്. ഒരു നാല്‍ക്കാലി കഴുത്തില്‍ കെട്ടു മുറുകി പാതി റോഡില്‍ വീഴാറായ അവസ്ഥയില്‍ ആയിരുന്നു.
ഇരുവരും മിനി ലോറി തടഞ്ഞു നിര്‍ത്തി ഈ രീതിയില്‍ കന്നുകാലികളെ കൊണ്ടുപോകുന്നത് വിലക്കി.മര്യാദയ്ക്ക് കെട്ടിവെച്ച്‌ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇത് ജലാലുദ്ദീനും സാബുവിനും ഇഷ്ടമായില്ല. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. വിഷ്ണു ജലാലുദ്ദീനെയും സാബുവിനെയും മര്‍ദ്ദിച്ചു. അവരും തിരിച്ചടിച്ചു. പിടിച്ചുമാറ്റാനെത്തിയ ആള്‍ക്കും കിട്ടി അടി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന ജലാലുദീന്‍ മുസ്ലിം സ്ട്രീറ്റില്‍ മനഃപൂര്‍വ്വം വണ്ടി എത്തിച്ച്‌ റോഡിലേക്കിറങ്ങി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. മുസ്ലിം സ്ട്രീറ്റില്‍ ഏറെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഇവിടെ വച്ച്‌ ഇരുവരെയും കൈകാര്യം ചെയ്യാം എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. ഇതോടെ കൂട്ടത്തല്ലായി. പിന്നീട് എസ്.ഡി.പി.ഐ ഈ സംഭവം ഗോരക്ഷാ ആക്രമണമാക്കിമാറ്റുകയായിരുന്നു.'
വിഷ്ണുവും ഗോകുലും ആര്‍എസ്‌എസ്സുകാരല്ല എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് കേസാണ് കൊട്ടാരക്കര പൊലീസ് എടുത്തിരിക്കുന്നത്. ജലാലുദ്ദീന്റെ പരാതിയില്‍ വിഷ്ണുവിനെയും ഗോകുലിനേയും അറസ്റ്റ് ചെയ്ത് റിമാന്റ് ചെ്യ്തു.വിഷ്ണുവിന്റെയും ഗോകുലിന്റെയും പരാതിയില്‍ ജലാലുദ്ദീനും സാബുവിനും എതിരെയും കേസെടുത്തു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. അതേസമയം ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണം കേരളത്തിലും എന്ന രീതിയില്‍ വാര്‍ത്ത വന്നതോടെ ജനം ഭീതിയിലായിരുന്നു. വടക്കേ ഇന്ത്യയില്‍ മാത്രം ഉണ്ടായിരുന്ന പശു ഭീകരത കേരളത്തിലേക്കും പറിച്ചു നട്ടോ എന്ന ആശങ്കയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.