''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാഴത്തോട്ടം റെജി കൊലക്കേസിൽ രണ്ടു പേർ അറസ്റ്റിലായി


പത്തനാപുരം: വാഴപ്പാറ ഉടയിൻചിറ വാഴത്തോട്ടം റെജി കൊലക്കേസിൽ രണ്ടു പേർ അറസ്റ്റിലായി. വാഴത്തോട്ടം ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (കുക്കു–26), കാർത്തികയിൽ ബാബു (40) എന്നിവരാണു പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. പൊലീസ് പറയുന്നത് ഇങ്ങനെ: കെട്ടിട നിർമാണ ജോലി ചെയ്യുന്ന ശ്രീജിത്ത്, റെജി, ബാബു, മറ്റു മൂന്നു സുഹൃത്തുക്കൾ എന്നിവർ 30നു രാത്രിയിൽ ബാബുവിന്റെ വീട്ടിൽ ഒത്തു കൂടി മദ്യപിച്ചു. ഇവർ നിർമിച്ച കെട്ടിടത്തിന്റെ വാർപ്പു കഴിഞ്ഞതിന്റെ സന്തോഷം പങ്കിടാനായിരുന്നു ഇത്.
ബാബുവിന്റെ ഭാര്യയും മക്കളും പിണങ്ങി ഭാര്യാവീട്ടിൽ കഴിയുന്നതിനാൽ ബാബു ഒറ്റയ്ക്കാണ് ഇവിടെ കഴിയുന്നത്. മദ്യപിച്ച ശേഷം കാരംസ് കളിയിൽ ഏർപ്പെട്ട ഇവർ പരസ്പരം വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ശ്രീജിത്തും റെജിയും തമ്മിൽ കയ്യാങ്കളിയിലേർപ്പെട്ടു. ഇതിൽ ബാബുവും പങ്കാളിയായി. ഈ സംഘർഷത്തിനിടെ ചവിട്ടേറ്റു റെജിയുടെ കുടലിൽ പരുക്കുണ്ടായി.
അവിടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പിടിച്ചു മാറ്റുന്നതിനിടെ റെജി ദൂരേക്കു വീണു. വീണിടത്തു നിന്ന് എണീക്കാത്തതു മദ്യപിച്ചതാകാം കാരണമെന്നു ധരിച്ചു  മറ്റുള്ളവരെല്ലാം വീടുകളിലേക്കു പോയി. മദ്യലഹരിയിലായിരുന്ന ബാബുവും റെജിയെ ശ്രദ്ധിച്ചില്ല. പുലർച്ചെയായിട്ടും കാണാത്തതിനെ തുടർന്നു ബന്ധുക്കളെത്തി നോക്കുമ്പോഴാണു റെജി മരിച്ചു കിടക്കുകയാണെന്നു അറിയുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.