''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീട്ടമ്മയുടെ സമരം ലൈഫ് മിഷന്‍ വഴി വീട് നല്‍കുമെന്ന് അധികൃതരുടെ ഉറപ്പ്


പത്തനാപുരം; അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു കൂരയ്ക്കായി പഞ്ചായത്ത് പടിക്കല്‍ നിരാഹാര സമരം നടത്തിയ അലിമുക്ക് ആനകുളം വട്ടയത്തില്‍ വീട്ടില്‍ സതികുമാരിക്ക് (45) ഉടന്‍ വീട് അനുവദിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാകും വീട് നല്‍കുക.
പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മൂന്ന് ദിവസമാണ് സതി വീടിന് വേണ്ടി നിരാഹാരം കിടന്നത്. അര്‍ഹതയുണ്ടായിട്ടും വീട് നല്‍കാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ ഒരാഴ്ച മുമ്ബ് ഇവര്‍ മണ്‍കലത്തില്‍ കഞ്ഞിവച്ച്‌ പ്രതിക്ഷേധിച്ചിരുന്നു. അധിക്യതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹാര സമരവുമായി രംഗത്തെത്തിയത് .
കോരിച്ചൊഴിയുന്ന മഴയില്‍ നനഞ്ഞൊലിച്ച്‌ വീട്ടമ്മ നടത്തിയ ഒറ്റയാള്‍ സമരത്തെ കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു. വീട് അനുവദിക്കുമെന്ന് അധിക്യതര്‍ രേഖാമൂലം ഉറപ്പ് നല്‍കിയ ശേഷമാണ് വീട്ടമ്മ ഉപവാസം അവസാനിപ്പിക്കാന്‍ തയ്യാറായത്. എല്ലാവര്‍ക്കും മധുരം വിതരണം ചെയ്താണ് സതി മടങ്ങിയത് .
ഏതു നിമിഷവും തകര്‍ന്നു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം. മഴക്കാലമായതോടെ വീട് ചോര്‍ന്നൊലിക്കുകയാണ്. ഏഴ് വര്‍ഷമായി
വീടിനായി പല ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും അവഗണന മാത്രമാണ് സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തു നിന്ന് ഉണ്ടായത്. ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതിനാല്‍ തയ്യല്‍ ജോലി ചെയ്താണ് സതി ഏക മകന്റെ വിദ്യാഭ്യാസവും കുടുംബചെലവുകളും നടത്തുന്നത്. ആകെ മൂന്ന് സെന്റ് വസ്തു മാത്രമാണ് ഇവര്‍ക്കുളളത്. കിണറോ, ശൗചാലയമോ ഇല്ല. പലതവണ വീടിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ സതിയുടെ പേര് വന്നങ്കിലും അവസാന നിമിഷം തഴയുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.