''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിത്തിട്ട പതിനാറുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുനിലിനെ തെളിവെടുപ്പിനു കൊണ്ടു വന്നു


പത്തനാപുരം:വെട്ടിത്തിട്ട പതിനാറുകാരി പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത അലിമുക്ക് സ്വദേശി ആ​യി​രവ​ല്ലി​ക്ക​ര ചീ​വോ​ട് ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സുനിലിനെ (40) തെളിവെടുപ്പിനു കൊണ്ടു വന്നു. തെളിവെടുപ്പിനു ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പ്രതിക്കു നേരെ കയ്യേറ്റശ്രമവുമുണ്ടായി.
ഇന്നലെ ഉച്ചയോടെ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ സുനിലിനെ ഉച്ചയ്ക്കു ശേഷം 3.30ന് ആണു തെളിവെടുപ്പിനായി എത്തിച്ചത്. സുനിലിന്റെ ചീവോട്ടുള്ള വീട്ടിലാണ് ആദ്യമെത്തിച്ചത്. ഇവിടെ നിന്നു പെൺകുട്ടിയുടെ വീട്ടിലെത്തിച്ചു സംഭവങ്ങൾ വിശദീകരിച്ച സുനിൽകുമാർ മാല ഉപേക്ഷിച്ചതായി കരുതുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല.
വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന പ്രതി പെൺകുട്ടിയുടെ മുറിയിലെത്തി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
തെളിവെടുപ്പിനു ശേഷം വൈകിട്ട് ആറോടെ തിരികെ കൊണ്ടുപോകുമ്പോഴാണു തടിച്ചുകൂടിയ നാട്ടുകാർ സുനിലിനെ കയ്യേറ്റം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചു സംഘർഷം ഒഴിവാക്കിയാണു സുനിലുമായി പോയത്. ഡി.വൈ.എസ്.പി കെവി കുഞ്ഞുമോൻ, സിഐ ജോൺസൺ, എസ്.ഐമാരായ എസ്.ഷൈൻ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
2017 ജൂലൈ 29ന് ആണു വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ആദ്യം ആത്മഹത്യയെന്നു എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണു കൊലപാതകമെന്നു തെളിയിച്ചത്. സംഭവത്തിൽ പ്രദേശവാസികൾ രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നു ഭാരവാഹികൾ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.