''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പകല്‍ ഓട്ടോ സവാരിയും സന്ധ്യയോടെ മദ്യസേവയും രാത്രയില്‍ ഒളിഞ്ഞുനോട്ടവും റിന്‍സി വധക്കേസിലെ പ്രതി സുനില്‍ കുമാറിന്റെ ദിനചര്യ


പകല്‍ ഓട്ടോ സവാരിയും സന്ധ്യയോടെ മദ്യസേവയും രാത്രയില്‍ ഒളിഞ്ഞുനോട്ടവും ശീലമാക്കിയതാണു റിന്‍സി വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പത്തനാപുരം വെട്ടിത്തിട്ട നല്ലകുളം താന്നിയില്‍ വീട്ടില്‍ പമ്ബിളി എന്ന്‌ വിളിക്കുന്ന സുനില്‍ കുമാറിന്റെ(40) ദിനചര്യ.
രാത്രി കാലത്തെ ഒളിഞ്ഞു നോട്ടത്തിന്‌ പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒളിഞ്ഞുനോട്ടത്തിന്‌ ഇരയായ വീടുകളില്‍ ഒഴികെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിടി വീണാല്‍ കഥയുണ്ടാക്കി മുങ്ങുന്നതായിരുന്നു രീതി. ആരുകേട്ടാലും വിശ്വസിക്കുന്നതു പോലെയാണു രക്ഷപെടാനുള്ള കഥകള്‍.
പന്തിയല്ലെന്നു കണ്ടാല്‍ പുറത്തറിഞ്ഞാല്‍ നിങ്ങള്‍ക്കും നാണക്കേടല്ലേയെന്ന മട്ടില്‍ കാലുപിടിച്ചു മാപ്പിരക്കും. ഇതിന്റെ തുടര്‍ച്ചയായാണ്‌ 2017 ജൂലായ്‌ 29 ന്‌ പതിനാറുകാരിയായ റിന്‍സിയെ സുനില്‍കുമാര്‍ ബലാസംഗം ചെയ്‌തു കൊലപ്പെടുത്തിയത്‌. പഠനത്തില്‍ മിടുക്കിയായിരുന്നതിനാലാണു വളരെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും രക്ഷിതാക്കള്‍ പഠനാവശ്യത്തിനും ഉറങ്ങാനുമായി മകള്‍ക്ക്‌ സ്വന്തമായി ഒരു മുറി നല്‍കിയത്‌. ഈ മുറിയുടെ കതക്‌ ഒന്നു ആഞ്ഞു തള്ളിയാല്‍ മലര്‍ക്കെ തുറക്കും.
ഇതു മനസിലാക്കിയാണു മഴയുള്ള ആ രാത്രിയില്‍ സുനില്‍കുമാര്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയത്‌. ബലാസംഗത്തിനിടെ ഷാള്‍ കഴുത്തില്‍ കുരുക്കിയാണ്‌ കൊലപ്പെടുത്തിതെന്ന്‌ സുനില്‍കുമാര്‍ ക്രൈം ബ്രാഞ്ച്‌ മുന്‍പാകെ നടത്തിയ കുറ്റസമ്മത മൊഴിയില്‍ ഇക്കാര്യം വ്യക്‌തമായി പറയുന്നു.
പല വീടുകളിലും താന്‍ രാത്രികാലങ്ങളില്‍ ഒളിഞ്ഞു നോക്കാറുണ്ടെന്നും മൊഴിയിലുണ്ട്‌. കിഴക്കന്‍ മേഖലയിലെ മിക്ക വീടുകളിലും സ്‌ത്രീകള്‍ രാത്രി കാലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്ക്‌ പുറത്തിറങ്ങുന്നത്‌ പതിവാണ്‌. സംഭവ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലും സുനില്‍ കുമാര്‍ എത്തി. സാധാരണ എത്തുന്ന സമയം കഴിഞ്ഞാണു വന്നത്‌.
രാത്രി വൈകുവോളം ഉറക്കമിളച്ചു പഠിക്കുന്ന പ്രകൃതക്കാരിയായ പെണ്‍കുട്ടിക്കു നേരത്തെ മുത്തശിയായിരുന്നു കൂട്ട്‌. എന്നാല്‍ മുത്തശിയുടെ മരണത്തോടെ പെണ്‍കുട്ടി മാത്രമായിരുന്നു മുറിയില്‍. കതക്‌ അത്ര ഉറപ്പുള്ളതല്ലെന്ന വിശ്വാസത്തില്‍ ആഞ്ഞു തള്ളിയപ്പോള്‍ മലര്‍ക്കെ തുറന്നു.
ഉറങ്ങാനായി ലൈറ്റ്‌ കെടുത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
പ്രായത്തില്‍ കവിഞ്ഞ പക്വതയും ആരോഗ്യവുമുള്ള പെണ്‍കുട്ടി സര്‍വശക്‌തിയും ഉപയോഗിച്ചു ചെറുത്തപ്പോഴാണ്‌ സുനില്‍കുമാര്‍ അപ്രതീക്ഷിതമായി ഷാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ടത്‌.
മോഷണ ശീലമില്ലാത്ത സുനില്‍കുമാര്‍ മാല അപഹരിച്ചത്‌ പോലീസ്‌ മോഷ്‌ടാക്കളുടെ പിന്നാലെ പോകട്ടെയെന്ന ബുദ്ധിയിലാണ്‌. മകളുടെ മരണവുമായി ബന്ധപ്പെട്ട്‌ പിറ്റേന്ന്‌ രക്ഷിതാക്കള്‍ പോലീസിന്‌ മൊഴി നല്‍കി.
എന്നാല്‍ ധാരാളം കൗമാരക്കാര്‍ മനോദൗര്‍ബല്യങ്ങളില്‍പെട്ടു ജീവനൊടുക്കുന്നതിന്റെ ഭാഗാമായാണ്‌ ഈ സംഭവവുമെന്ന ലാഘവത്തിലായിരുന്നു പോലീസ്‌. ആരോ ശ്വാസം മുട്ടിച്ചു കൊന്നതാവാന്‍ സാധ്യതയെന്നും പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെ ടീം സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പോലീസിന്‌ നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചില്ല. അങ്ങനെ അസ്വാഭാവിക മരണത്തിന്‌ മാത്രമായി കേസ്‌ ഒതുങ്ങി. ഇതിനിടെ പെണ്‍കുട്ടിയെ ആരോ കൊലപ്പെടുത്തിയതാണെന്ന നിലപാടില്‍ പ്രാദേശിക കര്‍മസമിതി നിയമയുദ്ധത്തിനിറങ്ങി.
തുടര്‍ന്നാണ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌. കേസില്‍ സംശയിക്കാന്‍ സാധ്യതയുള്ളവരെ തേടി ഇറങ്ങിയ ക്രൈംബ്രാഞ്ച്‌ സുനില്‍കുമാറിനെ നോട്ടപ്പുള്ളിയാക്കി.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ സുനില്‍കുമാര്‍ ഒളിഞ്ഞുനോട്ടക്കാരനാണെന്ന്‌ സ്‌ഥിരീകരിക്കുന്ന ഒരു സംഭവം ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന്‌ ഏകദേശം ഒന്നര മാസം മുമ്ബ്‌ രാത്രി സുനില്‍കുമാറിനെ ആ വീടിന്‌ അയലത്തെ വീടിന്റ കാര്‍ പോര്‍ച്ചില്‍ ഉറങ്ങി കിടക്കുന്ന നിലയില്‍ കണ്ട സംഭവമായിരുന്നു അത്‌.
മഴയത്തു നടന്നുവരവേ അവിടെ കയറിയിരിക്കുകയും തുടര്‍ന്ന്‌ അറിയാതെ ഉറങ്ങിപ്പോയെന്നുമായിരുന്നു സുനില്‍കുമാര്‍ നല്‍കിയ വിശദീകരണം. സംശയത്തെ തുടര്‍ന്ന്‌ ക്രൈംബ്രഞ്ച്‌ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സുനില്‍കുമാറിന്റെ കളവുകള്‍ ഓരോന്നായി പൊളിഞ്ഞു. ഇതിനിടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ നാട്ടുകാര്‍ രംഗത്ത്‌ എത്തിയപ്പോള്‍ കുറേക്കാലം സുനില്‍കുമാര്‍ കണ്ണൂരില്‍ മറ്റേതോ ജോലിക്കെന്ന്‌ പറഞ്ഞു പോയി. കേസിന്‌ തുമ്പൊന്നുമാകുന്നില്ലെന്ന്‌ ഉറപ്പുവരുത്തി ഉടന്‍ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്നാണ്‌ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തതും പഴുതടച്ച ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ കുറ്റം സമ്മതിച്ചതും.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.