''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിത്തിട്ട പെണ്‍കുട്ടിയുടെ കൊലപാതകം പ്രതിയെ അറസ്റ്റു ചെയ്തിട്ടും പ്രദേശവാസികളുടെ സംശയങ്ങളൊഴിയുന്നില്ല


പത്തനാപുരം:വെട്ടിത്തിട്ടയില്‍ പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തിട്ടും പ്രദേശവാസികളുടെ സംശയങ്ങളൊഴിയുന്നില്ല. ആദ്യം ആത്മഹത്യയ്ക്കും പിന്നീട് അസ്വഭാവിക മരണത്തിനും കേസെടുത്ത ലോക്കൽ പൊലീസ് അന്വേഷണ റിപ്പോർട്ടും പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ചൂണ്ടിക്കാട്ടിയാണു സംശയങ്ങൾ ഉന്നയിക്കുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ കോടതിയിൽ നൽകിയ പരാതി ഇന്നലെ പരിഗണിക്കാനിരിക്കെ നടന്ന അറസ്റ്റും സംശയം വർധിപ്പിക്കുന്നു.
ലോക്കൽ പൊലീസിന്റെ  അന്വേഷണ റിപ്പോർട്ടിൽ പെൺകുട്ടി മരിച്ചുകിടന്ന മുറിയെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ബുക്കുകൾ പോലും യഥാസ്ഥാനത്തു തന്നെയായിരുന്നു. എന്തെങ്കിലും പിടിവലി നടന്നതായി പറയാവുന്ന സാഹചര്യം മൃതദേഹത്തിലും ഉണ്ടായിരുന്നില്ല. കഴുത്തിനു സമീപത്തെ മുറിവും കഴുത്തിൽ കണ്ടെത്തിയ ചെറിയ കയറുമാണു സംശയത്തിനിട നൽകുന്ന തരത്തിലുള്ളത്.
മൃതദേഹം കണ്ടെത്തിയ മുറിയോടു ചേർന്ന് മാതാപിതാക്കൾ കിടപ്പുണ്ടായിട്ടും ചെറിയ ബഹളം പോലും കേട്ടില്ലെന്ന വീട്ടുകാരുടെ മൊഴിയിലൂടെ പീഡിപ്പിച്ചു കൊന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്യപ്പെടുന്നു. പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കടന്നുവെന്നു പ്രതി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. അങ്ങനെ അകത്തു കടന്നാൽപോലും വീട്ടിൽ മറ്റുള്ളവരുള്ളപ്പോൾ ഒരാൾ ഒറ്റയ്ക്ക് എങ്ങനെ 16 വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലുമെന്ന സംശയവും ബാക്കിയാണ്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രതിയുടെ അറസ്റ്റെന്നാണു ക്രൈംബ്രാഞ്ച് വിശദീകരണം.
അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനവിവരം വ്യക്തമാക്കാ‍ഞ്ഞതെന്തെന്നതും ചോദ്യമായി തുടരുന്നു. കേസുമായി മുന്നോട്ടു പോകാനാണ് ആക്‌ഷൻ കൗൺസിൽ തീരുമാനം. ജൂലൈ മൂന്നിനാണ് ഇനി കേസ് പരിഗണിക്കുക. 19നു നടന്ന വിസ്താരത്തിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹാജരാക്കണമെന്നായിരുന്നു നിർദേശം. പ്രതിയെ പിടികൂടിയതോടെ കേസന്വേഷണം പൂർത്തിയായതായി അറിയിക്കാനാകും പൊലീസിന്റെ ശ്രമം.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.