''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിത്തിട്ട വിദ്യാര്‍ഥിനിയെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ സംഭവം; പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു


പുനലൂര്‍: വെട്ടിത്തിട്ടയില്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നിയെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു.
പി​റ​വ​ന്തൂ​ര്‍ ചീ​വോ​ട് വാ​ര്‍​ഡി​ല്‍ ന​ല്ലം​കു​ളം പ​രു​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ ബി​ജു ​തോ​മ​സി​ന്‍റെ​യും ബീ​ന തോ​മ​സിന്‍റെ​യും റി​ന്‍​സി(16)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​യി​ര വ​ല്ലി​ക്ക​ര ചീ​വോ​ട് ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ര്‍(40)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 2016 ജൂ​ലൈ 28ന് ​അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.
ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ് ശ്രീ​ജി​ത്ത്, ക്രൈം ​ബ്രാ​ഞ്ച് സി​ഐ ഡി ​എ​ച്ച്‌എ​ച്ച്‌ ഡ​ബ്ല്യു-1 എ​സ് പി ​വി എം ​മു​ഹ​മ്മ​ദ് റ​ഫീ​ക്ക് എ​ന്നി​വ​രു​ടെ​മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഡി​വൈ​എ​സ് പി ​കെ വി ​കൊ​ച്ചു​മോ​ന്‍, ഡി​റ്റ​ക്ടീ​വ് ഇ​ന്‍​സ്പെ​ക​ട​ര്‍ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ​നേ​ത്യ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കൊ​ല്ല​പ്പെ​ട്ട റി​ന്‍​സി പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥിനി​യാ​യി​രു​ന്നു. റി​ന്‍​സി പ​തി​വു​പോ​ലേ രാ​ത്രി​യി​ല്‍ ബെ​ഡ്റൂ​മി​ല്‍ ഇ​രു​ന്ന് പ​ഠി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. രാ​ത്രി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സു​നി​ല്‍​കു​മാ​ര്‍ ബെ​ഡ്റൂ​മി​ല്‍ ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന റി​ന്‍​സി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഒ​ച്ച​വ​ക്കാ​തി​രി​ക്കാ​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ റി​ന്‍​സി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ​രാ​തി​യാ​യി​രു​ന്നു ആ​ദ്യം മു​ത​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പോ​സ്റ്റു​മാ​ര്‍​ട്ടം റി​പോ​ര്‍​ട്ടി​ല്‍ ക​യ​റോ മ​റ്റ് വ​സ്തു​ക്ക​ളോ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും കൊ​ല​പാ​ത​ക​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​ലി​സി​ന്‍റെ ക​ണ്ടെത്ത​ല്‍. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു പോ​ലി​സ്.
ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് പു​റ​ത്ത​റി​ഞ്ഞാ​ലു​ണ്ട ാകു​ന്ന മാ​ന​ക്കേ​ടോ​ര്‍​ത്ത് ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്ന സം​ശ​യ​വും ഉ​ണ്ട ായി. ​ഇ​തേ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​യ​ല്‍​ക്കാ​രെ​യും പോ​ലി​സ് നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തു. പോ​ലീ​സ് സ​ര്‍​ജ​ന്‍റെ​യും മ​ന ശാ​സ്ത്ര വി​ദ​ഗ്ധ​ന്‍റെ​യും സാ​നി​ധ്യ​ത്തി​ലു​ള്‍​പ്പ​ടെയാണ് മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച്‌ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി. പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പു​ന​ലൂ​ര്‍ പോ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ര​ജി​സ​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഈ ​കേ​സ് തു​ട​ര്‍​ന്ന് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും​പ്ര​തി​യെ ക​ണ്ടെത്താ​ന്‍ സാ​ധി​ച്ചി​ല്ല.
കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യും റി​ന്‍​സി​യു​ടെ പി​താ​വി​നെ പോ​ലും ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ സം​ശ​യി​ച്ചി​രു​ന്ന ഈ ​കേ​സി​ല്‍ ഏ​ഴു​മാ​സം കൊ​ണ്ട ാണ് ​ക്രൈം​ബ്രാ​ഞ്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കൊ​ല​യ്ക്ക് ശേ​ഷം പ്ര​തി യാ​തൊ​രു സം​ശ​യ​ത്തി​നും ഇ​ട​വ​രു​ത്താ​തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി സ്ഥ​ല​ത്ത് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. മ​തി​യാ​യ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും സു​ര​ക്ഷ​യി​ല്ലാ​ത്ത​തു​മാ​യ വാ​തി​ലു​ക​ളു​ള്ള വീ​ട് പ്ര​തി​ക്ക് കൃ​ത്യം ചെ​യ്യു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി. എ​സ്‌ഐ​മാ​രാ​യ മ​ഹേ​ഷ്കു​മാ​ര്‍, ഷൈ​ന്‍,ഷ​ഹാ​ലു​ദീ​ന്‍, എ​എ​സ്‌ഐ അ​ഷ​റ​ഫ് ബൈ​ജു, എ​സി​പി​ഒ​മാ​രാ​യ സൈ​ജു, മു​രു​കേ​ഷ്, സു​രേ​ഷ്കു​മാ​ര്‍, ബാ​ബു​കു​ട്ട​ന്‍, ജോ ​ചാ​ക്േ​കോ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടായി​രു​ന്നു.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.