''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിദ്യാര്‍ത്ഥിയുടെ മരണം: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍


പുനലൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കനാലിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെഞ്ചേമ്പ് എന്‍.ജി.പി.എം.എച്ച്‌.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എ.ജി. ജിഷ്‌ണുലാലിനെയാണ് മാര്‍ച്ച്‌ 24ന് വാഴവിള കെ.ഐ.പി ഇടതുകര കനാലിന്റെ കട്ട്-ഇന്‍-കവറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ജില്ലാ കളക്‌ടര്‍, റൂറല്‍ എസ്.പി, ഡിവൈ.എസ്.പി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് രക്ഷിതാക്കള്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മനുഷ്യാവകാശ കമ്മിഷന് പുനലൂര്‍ എസ്.എച്ച്‌.ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്‌തുതാ വിരുദ്ധമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന മരണത്തിന് മുമ്ബ് സംഭവിച്ച മുറിവുകള്‍, കനാലില്‍ വീണത്, വീടിനുള്ളില്‍ കണ്ട രക്തതുള്ളികള്‍ എന്നിവയ്‌ക്ക് ഉത്തരം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേയില്‍ ഉണ്ടായ തര്‍ക്കത്തിലും അടിപിടിയിലും ഉള്‍പ്പെട്ട ചിലര്‍ മകനെ പിന്തുടര്‍ന്നിരുന്നു. ഇത് കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നതാണ്.
ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലാത്തതിനാല്‍ വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.