''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വില്ലുമല ട്രൈബല്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ


കുളത്തൂപ്പുഴ: ആദിവാസി പെണ്‍കുട്ടികള്‍ താമസിച്ച്‌ പഠിക്കുന്ന കുളത്തൂപ്പുഴ വില്ലുമല പട്ടികവര്‍ഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളില്‍ ചിലര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിച്ച്‌ സ്കൂളിലേക്ക് പോയ കുട്ടികളില്‍ ചിലര്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.
നാലുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന 50 കുട്ടിlളാണ് ഹോസ്റ്റലിലെ അന്തേവാസികള്‍. ഇവരില്‍ കല്ലുവെട്ടാംകുഴി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ ക്ളാസുകളില്‍ പഠിക്കുന്ന 11 കുട്ടികളില്‍ മാത്രമാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. രാവിലെ ഹോസ്റ്റലില്‍ നിന്ന് ദോശയും സാമ്ബാറുമാണ് കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായി നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറാന്‍ ഇതിന്റെ സാമ്ബിള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ സജീനബീഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഹോസ്റ്റലിലേക്ക് തിരിച്ചയച്ചു. കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരായ ഷൈജു, പ്രദീപ്, നസീംഖാന്‍, മോണിലൂക്കോസ്, സ്വപനലേഖ ,പ്രീത എന്നിവരുള്‍പ്പെട്ട സംഘം സ്കൂളിലും ഹോസ്റ്റലിലും പരിശോധന നടത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.