ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വൃദ്ധയായ അമ്മയെ മെഡിക്കൽ കോളജിൽ ഉപേക്ഷിച്ചു മക്കൾ മുങ്ങി


തിരുവനന്തപുരം/ആയൂര്‍:നട്ടെല്ലും വാരിയെല്ലും പൊട്ടി നടക്കാൻ കഴിയാത്ത വൃദ്ധയായ അമ്മയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഉപേക്ഷിച്ച് മക്കൾ മുങ്ങി. കൊല്ലം ആയൂർ ചെറിയ വെളിനല്ലൂർ പാറവിള വീട്ടിൽ സുഹറാബീവി (70 )യെയാണ് നിരീക്ഷണ വിഭാഗത്തിൽ ഉപേക്ഷിച്ച് ഇന്നലെ ഉച്ചയോടെ മക്കൾ മുങ്ങിയത്. മൂത്രപ്പുരയിൽ തെന്നി വീണ് പരിക്കേറ്റ ഇവരെ മകനും മരുമകളും ചേർന്നാണ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. എക്സ്റേ പരിശോധനയിൽ വാരിയെല്ലിനും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഉച്ചയോടെ മകളും അത്യാഹിത വിഭാഗത്തിലെത്തി. തുടർചികിത്സയും സംരക്ഷണവും ആര് നൽകുമെന്ന കാര്യത്തിൽ മക്കൾ തമ്മിൽ തർക്കമായി. ഉച്ചയോടെ ഇരുവരും ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടക്കുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട അധികൃതർ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ നൽകിയിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്നുള്ള മറുപടിയാണ് ലഭിച്ചത്. ജനറൽ ആശുപത്രിയിലേക്ക് മാറ്റുവാൻ ആദ്യം ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും പരിശോധന പൂർത്തിയാകാതിരുന്നതിനെ തുടർന്ന് നടപടി ഉപേക്ഷിച്ചു. രാത്രി വൈകി ഇവരെ പതിനാലാം വാർഡിലേക്ക് മാറ്റി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.