''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളിലേയും വീ​ടു​ക​ളിലേയും മാ​ലി​ന്യം റോഡില്‍ തള്ളുന്നു


കു​ള​ത്തു​പ്പു​ഴ : വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വീ​ടു​ക​ളി​ലേ​യും മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ല്‍ ത​ള്ളി​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ല്‍​ക്ക​ര​ണ​ങ്ങ​ളു​മാ​യി മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ള്‍ മാ​ലി​ന്യ​നി​ക്ഷേ​പം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. ക​രി​മ്ബ​നി​യും ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ച കു​ള​ത്തു​പ്പു​ഴ​യി​ലാ​ണ് റോ​ഡു​ക​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് മീ​റ്റ​റു​ക​ള്‍ മാ​ത്രം ദൂ​ര​ത്തി​ല്‍ അ​ഞ്ച​ല്‍- കു​ള​ത്തു​പ്പു​ഴ പാ​ത​യ്ക്ക് അ​രു​കി​ലാ​ണ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വീ​ട്ടു​മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത്. പ​ര​സ്യ​മാ​യ മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും ഒ​പ്പം അ​ധി​കാ​രി​ക​ള്‍​ക്കും ന​ട​പ​ടി​ക​ളി​ല്ല.
മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത് വേ​ണ്ടി​വ​ന്നാ​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ മാ​ലി​ന്യ​നി​ക്ഷേ​പ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്.എ​ന്നാ​ല്‍ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. രാ​ത്രി​യി​ല്‍ ഇ​വി​ടെ നി​ന്നാ​ല്‍ കാ​ണാ​ന്‍ ക​ഴി​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഹോ​ട്ട​ലു​ക​ള്‍, പ​ച്ച​ക്ക​റി ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ടൗ​ണി​ലെ ലോ​ഡ്ജു​ക​ള്‍, വി​ല്ല​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ​യു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍​ക്ക് യാ​തൊ​രു​വി​ധ കു​ലു​ക്ക​വു​മി​ല്ല. ഇ​വി​ടെ ഇ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കാ​ക്ക കൊ​ത്തി​വ​ലി​ച്ചു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ല്‍ ഇ​ടു​ന്ന​ത് പ​തി​വാ​ണ്.
പൊ​തു​നി​ര​ത്തി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്ത ി കേ​സ് എ​ടു​ക്കാം എ​ന്നി​രി​ക്കെ​യാ​ണ് കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ള്‍ നാ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് ക​ണ്ണ​ട​ച്ച്‌ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
മാ​ലി​ന്യം ഇ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ള്‍ എ​തി​ര് നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ഒ​രു കൂ​ട്ട​ര്‍ പ​റ​യു​ന്ന​ത്. വി​ല്ല​ക​ള്‍ ,ലോ​ഡ്ജു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നും ചി​ല പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന വാ​ര്‍​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​നി​യും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി​മു​ന്നോ​ട്ടു​പോ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ചി​ല പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.