''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

12 ലക്ഷം ചെലവഴിച്ച്‌ നിര്‍മ്മിച്ച റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നു


പത്തനാപുരം: പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച്‌ ടാര്‍ ചെയ്ത റോഡ് പതിനഞ്ച് ദിവസം പിന്നിടും മുമ്പ് മഴയില്‍ ഒലിച്ചുപോയി.
വെട്ടിക്കവല പഞ്ചായത്തില്‍ ഗാന്ധിഗ്രാം വാര്‍ഡിലെ കുരുമ്ബേലഴികത്ത് - കോയിപ്പുറം റോഡാണ് നിര്‍മ്മാണം പൂര്‍ത്തിയായി ആഴ്ചകള്‍ തികയും മുമ്ബ് തകര്‍ന്നത്. റോഡില്‍ മിക്ക സ്ഥലത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്കരമായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളും ജനപ്രതിനിധികള്‍ക്ക് നല്‍കിയ പരാതിയും കണക്കിലെടുത്താണ് റോഡ് ടാര്‍ ചെയ്യാന്‍ ഫണ്ട് അനുവദിച്ചത്. റോഡ് പണി നടക്കുമ്ബോള്‍ തന്നെ കരാറുകാരന്‍ ടാറും മറ്റും ശരിയായ അളവില്‍ ചേര്‍ക്കുന്നില്ലെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. റോഡ് പണിക്കായി ഇവിടെ ഇറക്കിയ ടാറും മെറ്റിലും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അളന്ന് കാണിച്ച ശേഷം കരാറുകാരന്‍ മറ്റ് സൈറ്റുകളിലേക്ക് കടത്തിയതായും ആക്ഷേപമുണ്ട്.
ചക്കുവരയ്ക്കല്‍ നിന്ന് മേലില വഴി കുന്നിക്കോട്ട് എത്തുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമായതിനാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും കശുഅണ്ടി ഫാക്ടറി തൊഴിലാളികളുമടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണിത്. തകര്‍ന്ന് കിടന്ന റോഡ് നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാര്‍ ചെയ്തത്. അതാകട്ടെ ഫലമില്ലാതാവുകയും ചെയ്തു.
റോഡ് പണിയിലെ ക്രമക്കേടുകളെ കുറിച്ച്‌ വിജിലന്‍സ് അന്വഷിക്കണമെന്നും റോഡ് റീടാര്‍ ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.