''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആസിഡ് ആക്രമണം: പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തു


കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കാരിയായ യുവതിയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയ കേസില്‍ പിടിയിലായ പുനലൂര്‍ പ്ളാത്തറ കളീലുവിളവീട്ടില്‍ അരുണിനെ (18) സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അരുണിനെ അന്വേഷണ സംഘം കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
ആസിഡ് ആക്രമണം നടത്തിയതും തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുമൊക്കെ അരുണ്‍ വിശദീകരിക്കുകയും അഭിനയിച്ച്‌ കാണിക്കുകയും ചെയ്തു. തെളിവെടുപ്പിന് ശേഷം കൊട്ടാരക്കര പൊലീസ് പ്രതിയെ പുനലൂര്‍ റെയില്‍വേ പൊലീസിന് കൈമാറി. തുടര്‍ അന്വേഷണം റെയില്‍വേ പൊലീസ് നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പുനലൂര്‍ മണിയാര്‍ ഓളംകാവ് ബിന്ദുജഭവനില്‍ ബിജിനിയുടെ (18) നേര്‍ക്ക് അരുണ്‍ ആസിഡ് ആക്രമണം നടത്തിയത്. ബിജിനിയുടെ ശരീരത്തില്‍ 35 ശതമാനം പൊള്ളലേറ്റു. ട്രെയിനില്‍ സമീപത്ത് സീറ്റിലിരുന്ന കൊല്ലം അഷ്ടമുടി മണലിക്കട വാഴക്കൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസിന്റെ (22) ദേഹത്തും ആസിഡ് വീണു. അലോഷ്യസും ബിജിനിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോയ ഗുരുവായൂര്‍ - പുനലൂര്‍ ട്രെയിനില്‍ വച്ചായിരുന്നു ആക്രമണം.
നേരത്തെ ബിജിനിയും അരുണും പ്രണയത്തിലായിരുന്നെന്നും പിന്നീട് ഈ ബന്ധത്തില്‍ നിന്ന് ബിജിനി പിന്‍മാറിയതിലുള്ള പകയാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. ആസിഡ് ഒഴിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.