''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അദ്ധ്യാപക നിയമനത്തിന് നടപടിയില്ല: ഇടമണ്‍ യു.പി.സ്കൂളില്‍ പ്രതിസന്ധി


പുനലൂര്‍: താത്കാലിക അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതിയില്ലാത്തതുമൂലം ഇടമണ്‍ യു.പി.സ്കൂളില്‍ പ്രതിസന്ധി. നിലവില്‍ സ്കൂള്‍ മാനേജര്‍ ഇല്ലെന്നു പറഞ്ഞാണ് അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യം അധികൃതര്‍ നിരസിച്ചതെന്ന് മാനേജരുടെ ചുമലതലയുള്ള പി.ബാഹുലേയന്‍ പറഞ്ഞു. നിലവിലെ അദ്ധ്യാപകരുടെ അവധി ഒഴിവില്‍ നാല് താത്കാലിക അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അപേക്ഷ നല്‍കിയത്. അദ്ധ്യാപകരുടെ കുറവുമൂലം നിലവിലുള്ളവര്‍ക്ക് അവധിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അദ്ധ്യാപകര്‍ അവധിയെടുക്കുന്ന ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിയമമുണ്ട്. പക്ഷേ പുനലൂര്‍ എ.ഇ.ഒ അനുമതി നല്‍കുന്നില്ല.
നിയമാവലി അനുസരിച്ച്‌ പത്തുപേര്‍ അടങ്ങുന്ന സ്കൂള്‍ മാനേജിംഗ് കമ്മിറ്റി കൂടി ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരമാണ് തന്നെ മാനേജരായി തിരഞ്ഞെടുത്തതെന്ന് പി.ബാഹുലേയന്‍ പറഞ്ഞു. നിയമനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രേഖകള്‍ സഹിതം പുനലൂര്‍ എ.ഇ.ഒയ്ക്ക് അപേക്ഷയും നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നിയമനം അംഗീകരിച്ചില്ല. തുടര്‍ന്ന് പുനലൂര്‍ ഡി.ഇ.ഒയ്ക്ക് അപ്പീല്‍ നല്‍കി. പിന്നീട് ഹിയറിംഗ് നടത്തിയെങ്കിലും രണ്ട് ഒാഫിസുകളിലേയും ജീവനക്കാര്‍ തമ്മിലുള്ള ഒത്തുകളി മൂലം സ്കൂളില്‍ പ്രതിസന്ധി തുടരുകയാണ്.
സ്കൂളിന്റെ മെയിന്റനന്‍സ് ഗ്രാന്റ് അടക്കമുളള നിരവധി കാര്യങ്ങള്‍ മുടങ്ങി. തന്റെ നിയമനത്തിന് തടസമുണ്ടെങ്കില്‍ താത്കാലിക മാനേജരായി നിയമിക്കുകയോ അംഗീകൃത സ്കൂള്‍ മാനേജര്‍ വരുന്നതുവരെ വിദ്യാഭ്യാസ ഓഫീസര്‍ സ്കൂള്‍ മാനേജരുടെ ചുമതല വഹിക്കുകയോ ചെയ്യണം. ഇതൊന്നും പാലിക്കാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയിലേക്ക് സ്കൂളിനെ കൊണ്ടെത്തിക്കാനുളള അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബാഹുലേയന്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.