''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മേലില ചേനംകുഴിയിലെ പാറമുകളിലെ ചെറിയവീട്ടില്‍ അനാഥ ബാല്യങ്ങള്‍ക്ക് സമൂഹത്തിന്റെ സഹായം


പത്തനാപുരം: മേലില ചേനംകുഴിയിലെ പാറമുകളിലെ ചെറിയവീട്ടില്‍ അനാഥത്വം പേറുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷാഹസ്തവുമായി സമൂഹമെത്തി. അച്ഛനും അമ്മയും മരണപ്പെട്ട ആദിത്യയ്ക്കും അഭിനയയ്ക്കും ഭയപ്പെടാതെ കഴിയാന്‍ എന്തുംചെയ്യാന്‍ തയ്യാറായി ശിശുക്ഷേമസമിതിയും ബാലാവകാശ കമ്മിഷനും രംഗത്തുണ്ട്‌.
മേലില ചേനംകുഴിയിലെ പാറമുകളിലെ ചെറിയ വീട്ടിലെത്തി അവര്‍ കുട്ടികളെ കണ്ടു. കരുതലിന്റെ കരവുമായി ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ചു. കുട്ടികളുടെ സുരക്ഷിത  ജീവിതത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
ബാലാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി.ജെ.ആന്റണി, ശിശുക്ഷേമസമിതി ജില്ലാ അധ്യക്ഷ കോമളകുമാരി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍ എന്നിവര്‍ വീട്ടിലെത്തി. ഇപ്പോള്‍ കുട്ടികള്‍ കഴിയുന്ന വീട് സുരക്ഷിതമല്ല. അനുയോജ്യമായ സ്ഥലത്ത് മൂന്നുസെന്റ് സ്ഥലം കണ്ടെത്തിയാല്‍ വേഗത്തില്‍ത്തന്നെ വീട് ലഭ്യമാക്കും. സര്‍ക്കാരിന്റെ വിജ്ഞാനദീപ്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസചെലവിന് രണ്ടായിരം രൂപവീതം നല്‍കും.
മാനസികമായി തകര്‍ന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും പ്രാഥമിക ചികിത്സയും നല്‍കി. തുടര്‍ കൗണ്‍സലിങ്ങും സഹായങ്ങളും ലഭ്യമാക്കും. കുട്ടികളുടെ സ്ഥിതി സംബന്ധിച്ച്‌ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കൗണ്‍സലര്‍ വന്ദന സി.മേധ, ലിന്‍സിയ എന്നിവരും ഒപ്പമുണ്ടായിരുന്നു. അപസ്മാരം ബാധിച്ച്‌ വീടിനുസമീപം തോട്ടില്‍വീണു മരിച്ച ചേനംകുഴി സുനില്‍ഭവനില്‍ കലാകുമാരിയുടെ മക്കളാണ് ആദിത്യയും അഭിനയയും. ഇവരുടെ അച്ഛന്‍ സുനില്‍ എട്ടുമാസംമുന്‍പ്‌ വീടിനുസമീപമുള്ള പാറക്കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.
അച്ഛനും അമ്മയും പോയതോടെ അനാഥരായ പെണ്‍മക്കളുടെ വിവരം കഴിഞ്ഞദിവസം 'പുനലൂര്‍ ന്യുസ് യുട്യൂബ് ചാനലില്‍' കൂടാതെ മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് സഹായഹസ്തങ്ങളുമായി ശിശുക്ഷേമസമിതി എത്തിയത്. ഇവര്‍ക്ക്‌ വീടിനാവശ്യമായ സ്ഥലം വാങ്ങിനല്‍കാന്‍ നാട്ടുകാരുടെ കൂട്ടായ്മയും തീരുമാനിച്ചു. ഇതിനായി ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നു.
ആദിത്യയുടെയും അഭിനയയുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധമായി പത്തനാപുരം ഗാന്ധിഭവനെത്തി. വൈസ് ചെയര്‍മാന്‍ അമല്‍രാജും ഗാന്ധിഭവന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. കുട്ടികളുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. വിദ്യാഭ്യാസവും തൊഴിലും കണ്ടെത്തി നല്‍കുമെന്നും വിവാഹംവരെയുള്ള എല്ലാ ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കുട്ടികളുടെ മുത്തശ്ശി മണിയെ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.