''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചിട്ടി തട്ടിപ്പ്: ദമ്പതികൾക്കും മകനുമെതിരെ കേസ്; പണം നഷ്ടപ്പെട്ടവർ സമരത്തിന്


അഞ്ചൽ: ചിട്ടിപ്പണം തട്ടിപ്പു നടത്തിയ കേസിൽ കുരുവിക്കോണം തടത്തിൽ പി.സജി, ഭാര്യ അമ്പിളി, മകൻ പ്രഭുൽ എന്നിവർക്കെതിരെ കേസ്. ഇവർക്കെതിരെ അൻപതോളം പേർ അഞ്ചൽ സിഐയ്ക്കു പരാതി നൽകിയതിനെ തുടർന്നാണു കേസെടുത്തത്. പണം നഷ്ടമായ കൂടുതൽ ആളുകൾ പരാതി നൽകുമെന്നാണു സൂചന. അഞ്ചൽ, അഗസ്ത്യക്കോട്, നെട്ടയം, കുരുവിക്കോണം, ഓയിൽപാം, വിളക്കുപാറ മേഖലകളിലെ തൊഴിലാളികളും കർഷകരുമാണു കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും.
ഇവർ പിരിച്ചെടുത്ത തുകകൾ അമ്പിളിയുടെയും സജിയുടെയും അടുത്ത ബന്ധുക്കളിൽ ചിലർ അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതായി പരാതിക്കാർ ആരോപിക്കുന്നു. ചിട്ടി പൂർത്തിയാക്കിയവർ പണം ആവശ്യപ്പെട്ടപ്പോൾ പണം നൽകാത്തതിനെ തുടർന്നാണു പ്രശ്നം സങ്കീർണമായത്. പണത്തിനു പകരം ചെക്കുകളും മറ്റു രേഖകളും നൽകിയിരുന്നത്രെ. എന്നാൽ ഉറപ്പു നൽകിയ തീയതികളിലും പണം ലഭിക്കാഞ്ഞതിനെ തുടർന്നാണു നാട്ടുകാർ കൂട്ടത്തോടെ പരാതി നൽകിയത്.
ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഏരൂർ എസ്ഐ സുധീഷ്കുമാർ അറിയിച്ചു. ദമ്പതികളിൽ ഒരാൾ പാരിപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നു വിവരം ലഭിച്ചു. പണമോ മറ്റു സൗകര്യങ്ങളോ ഇവർ ഒളിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിയുന്നതിനു വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും വ്യക്തമാക്കി. ഇതിനിടെ തുടർ നിയമ നടപടികൾക്കും സമരത്തിനുമായി ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചതായി പണം നഷ്ടപ്പെട്ട നെട്ടയം തടവിള വീട്ടിൽ അനിൽകുമാർ, പുതുമന്ദിരത്തിൽ സനിൽകുമാർ എന്നിവർ അറിയിച്ചു. ഫോൺ: 94473 36907.
ചിട്ടി  തട്ടിപ്പ്‌ വാര്‍ത്ത കാണുവാന്‍ യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.