
അഞ്ചൽ നെടുങ്കോട്ടുകോണം നെടുങ്ങോട്ടു മേലതിൽ രാജമ്മയുടെ മകൻ ബിനുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൂടി വീടിന് സമീപത്ത് തടഞ്ഞ് വച്ച് മർദ്ദിച്ചതായാണ് പരാതി. ബിനുവിനെ കമ്പ് കൊണ്ട് ദേഹം മുഴുവൻ മർദിക്കുകയും കൈകൊണ്ട് മൂക്കിലും മുഖത്തും ഇടിക്കുകയും , മുഖം തറയിലിട്ട് ഉരയ്ക്കുകയും ചെയ്തതായി രാജമ്മ അഞ്ചൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിനുവിന്റെ മുഖത്തും മൂക്കിലും മർദ്ദനമേറ്റതിനെ തുടർന്ന് ക്ഷതമേറ്റ പാടുകളും , ദേഹം മുഴുവൻ അടികൊണ്ട പാടുകളും ഉണ്ട്. അയൽവാസിയായ കീച്ചുവെന്ന് വിളിക്കുന്ന ഗിരീഷും ഗിരീഷിന്റെ പിതാവും ചേർന്നാണ് തന്റെ മകനെ മർദ്ദിച്ചതെന്ന് കാട്ടി അഞ്ചൽ പോലീസിൽ രാജമ്മ പരാതി നൽകി .

റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ