
പത്തനാപുരം : ആംഗന്‍വാടി ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുരിയോട്ടുമല കോളനി ശ്യാംനിവാസില്‍ യശോദരന്റെ ഭാര്യ ശാലിനി ( 35 ) യാണ് മരിച്ചത്. പുലര്‍ച്ചെ വീട്ടിലുണ്ടായിരുന്നവരാണ് കിടപ്പ് മുറിയില്‍ മൃതദേഹം കാണുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെറുപാണ്ടറ 33 നമ്ബര്‍ ആംഗന്‍വാടിയിലെ ഹെല്‍പ്പറായിരുന്നു ഇവര്‍. യമുന, ശ്യാം എന്നിവര്‍ മക്കളാണ്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ