
അഞ്ചല്‍: കോഴിമോഷണം ആരോപിച്ച് പശ്ചിമബംഗാള്‍ സ്വദേശിയായ മണിക് റോയിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്യാനാണിത്. സംഭവത്തില്‍ ഒരു പ്രതി കൂടി ഉള്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണിലെ കാള്‍ ലിസ്റ്റ് പരിശോധിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ