''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​റ​വു​ശാ​ല​ക​ള്‍ വൃ​ത്തി​ഹീ​നം; ക​ശാ​പ്പ് ന​ട​ത്തു​ന്ന​ത് രോ​ഗ​ബാ​ധി​ത​ മാ​ടു​ക​ളെ


പു​ന​ലൂ​ര്‍: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ള്‍ വൃ​ത്തി​ഹീ​ന​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ല. ഇ​വി​ടെ നൂ​റി​ല​ധി​ക​മാ​ണ് അ​റ​വു​ശാ​ല​ക​ള്‍.
മി​ക്ക അ​റ​വു​ശാ​ല​ക​ളും തൊ​ഴി​ത്തി​ന് സ​മാ​ന​മാ​ണ്. കാ​ലി​ക​ളു​ടെ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളും ര​ക്ത​വും ത​ളം കെ​ട്ടി നി​ല്‍​ക്കു​ന്ന അ​ന്ത​രീ​ക്ഷം. യാ​തൊ​രു മ​റ​വും കൂ​ടാ​തെ പ​ര​സ്യ​മാ​യി കെ​ട്ടി തൂ​ക്കി​യി​ടു​ന്ന ഇ​റ​ച്ചി​യി​ല്‍ പ്രാ​ണി​ക​ള്‍ ക​ട​ന്നു കൂ​ടു​മ്ബോ​ഴും അ​റ​വു​കാ​ര്‍​ക്ക് ഈ ​ഇ​റ​ച്ചി വി​ല്‍​ക്കാ​ന്‍ യാ​തൊ​രു ത​ട​സ​വു​മി​ല്ല. ആ​ര്യ​ങ്കാ​വ് ചെ​ക്കു പോ​സ്റ്റ് ക​ട​ന്നാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​റ​വു​മാ​ടു​ക​ളെ എ​ത്തി​ക്കു​ന്ന​ത്.
ഇ​തി​ല്‍ ഏ​റി​യ​കൂ​റും രോ​ഗ​ബാ​ധി​ത​മാ​ടു​ക​ള്‍ ആ​ണ്. ഇ​റ​ച്ചി​യ​ക്ക് ഭാ​രം സൃ​ഷ്ടി​ക്കാ​ന്‍ മാ​ര​ക വി​ഷ രാ​സ​വ​സ്തു​ക്ക​ള്‍ ആ​ണ് ഇ​വ​യ്ക്ക് ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും, കു​ത്തി​വ​യ്പി​ലൂ​ടെ​യും ന​ല്‍​കു​ന്ന​ത്.
കാ​ലി രോ​ഗ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യ കു​ള​മ്ബ് രോ​ഗ​ങ്ങ​ളും ആ​ന്ത്രാ​ക്സ്, ബ്രൂ​സ​ലോ​സി​സ്, സാ​ല്‍​മൊ​ണ​ല്ലോ സി​സ്, ടി​നി​യാ​സി​നി, മെ​നി​ഞ്ചൈ​റ്റീ​സ്, ലി​സ്റ്റീ​രി​യോ​സി​സ്, ഭ​ക്ഷ്യ​വി​ഷ​ബാ​ധ രോ​ഗ​ങ്ങ​ള്‍, എ​ലി​പ്പ​നി, ടെ​റ്റ​ന​സ്, വി​ര ബാ​ധ, പു​ഴു​ക്ക​ടി, മ​റ്റ് ആ​മാ​ശ​യ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ള്ള കാ​ലി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും കു​ത്തി നി​റ​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്നു.
രോ​ഗം മൂ​ര്‍ഛി​ച്ച്‌ ച​ത്തു​വീ​ഴു​ന്ന കാ​ലി​ക​ളെ ഉ​ട​മ​യ​ക്ക് തു​ശ്ച​മാ​യ വി​ല നി​ല്‍​കി​യും അ​റ​വു​ശാ​ല​ക​ളി​ല്‍ എ​ത്തി​ച്ച്‌ വ​ന്‍ ലാ​ഭം കൊ​യ്യു​ന്ന അ​റ​വു​ശാ​ല​ക​ളും ഉ​ണ്ട്.
ക​ശാ​പ്പി​ന് മു​ന്‍​പും പി​മ്ബും വെ​റ്റ​റി​ന​റി ഡോ​ക​ട​ര്‍ കാ​ലി​ക​ളെ പ​രി​ശോ​ധി​ച്ച്‌ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ കാ​ലി​ക​ളെ മാ​ത്ര​മെ ക​ശാ​പ്പ് ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മം.
എ​ന്നാ​ല്‍ അം​ഗീ​കൃ​ത അ​റ​വു​ശാ​ല​ക​ള്‍ പോ​ലും ഇ​തൊ​ന്നും പാ​ലി​ക്കാ​റി​ല്ല. ഇ​വി​ടെ ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള അ​റ​വു​ശാ​ല​ക​ളോ, അ​റ​വു രീ​തി​ക​ളോ ഇ​ല്ല.
ഇ​പ്പോ​ഴും പ്രാ​കൃ​ത രീ​തി​യി​ല്‍ കാ​ലി​ക​ളു​ടെ കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച്‌ ആ​ണ് ക​ശാ​പ്പ്. ഇ​തി​ന് ശേ​ഷം ര​ക്ത​വും മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും മാ​റ്റാ​റു​മി​ല്ല.
ഇ​തി​നെ​തി​രെ ആ​റു വ​ര്‍​ഷം മു​ന്നെ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു പ​രി​ശോ​ധ​നാ സം​ഘ​ത്തെ നി​യോ​ഗി​ച്ചു എ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​ന്‍ ഇ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​ക്കു​ന്ന​താ​യ അ​റ​വു​ശാ​ല​ക​ളി​ല്‍ 85 ശ​ത​മാ​ന​വും അ​ന​ധി​കൃ​ത​മാ​ണ് എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭാ, കോ​ര്‍​പ്പ​റേ​ഷ​ന്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​താ​ത് ഭ​ര​ണ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​ര്‍​ക്ക് ന​ല്‍​കി വ​ന്‍ തു​ക വ​സൂ​ലാ​ക്കു​മ്ബോ​ള്‍ അ​വ​രു​ടെ ജോ​ലി ക​ഴി​ഞ്ഞു.
വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ അം​ഗീ​കൃ​ത അ​റ​വു​ശാ​ല​ക​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി​ക്ക് മു​ന്നി​ല്‍ കീ​ഴ​ടു​ങ്ങു​ക​യാ​ണ് പ​തി​വ്.
ക​ശാ​പ്പി​ന് ശേ​ഷം കാ​ലി​ക​ളു​ടെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​യ​മ​വും 2015ല്‍ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.
കാ​ലി​ക​ളി​ല്‍ നി​ന്നും മ​നു​ഷ്യ​നി​ലേ​യും രോ​ഗാ​വ​സ്ഥ ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ ഒ​ക്കെ ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ നി​യ​മ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ന​ല്‍​കി​ക ക​ശാ​പ്പു​ശാ​ല​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി ഏ​റു​മ്ബോ​ഴും അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ആ​കും സൃ​ഷ്ടി​ക്കു​ക. എ​ന്നാ​ല്‍ തീ​ന്‍​മേ​ശ​യി​ല്‍ ബീ​ഫ് ഇ​ല്ലാ​തെ ക​ഴി​യാ​ത്ത ഒ​രു സ​മൂ​ഹ​മാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.