''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓട്ടോയിലെത്തിയ സംഘം വീട് ആക്രമിച്ചു രക്ഷപ്പെടുന്നതിനിടെ യുവാവ് പൊട്ടക്കിണറ്റിൽ വീണു മരിച്ചു


അഞ്ചൽ:  അഞ്ചൽ അഗസ്ത്യക്കോട് പോളച്ചിറയിൽ താമസിക്കുന്ന ഷൈലയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മൂന്ന് മാസമായി ഷൈല ഇവിടെ  താമസിക്കുകയാണ്. ശൈല ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഹോംനേഴ്സായി ജോലി നോക്കി വരുന്ന ഷൈല ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ  ഇവിടെഎത്താറുള്ളു. ഷൈല വീട്ടിൽ എത്തുന്ന ദിവസം പല സമയങ്ങളിലായ്  രണ്ടു യുവാക്കൾ എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ച ലാൽ ഷൈലയുടെ വീട്ടിൽ എത്തിയതിന് പിന്നാലെ  ആയൂർ സ്വദേശിയും കാമുകനുമായ സുമേഷും ,മറ്റൊരു സ്ത്രീ സുഷി ,ഓട്ടോ ഡ്രൈവർ ഗോപകുമാർ എന്നിവരും എത്തി.ഷൈലയുടെ വീട്ടിനുള്ളിൽ കടന്നുകയറിയ ഇവർ  ഷൈലയെയും ലാലിനെയും മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു  .മർദ്ദനമേറ്റ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ അഞ്ചൽ ഭാരതീപുരം തുമ്പോട്  ലിജോ വിലാസത്തിൽ ലാൽ കുഞ്ഞപ്പി കിണറ്റിൽ വീഴുകയും മരണപ്പെടുകയും ആയിരുന്നു. പുനലൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് ലാലിന്റെ മൃതശരീരം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.മർദ്ദനത്തിന് ഇരയായ ഷൈലയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു .
ലാലിന്റെ മൃതശരീരം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സംഭവസ്ഥലത്തുനിന്നും അഞ്ചൽ പോലീസ് മൂന്നുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.