''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ചെരിപ്പിട്ടകാവ് ദേവീ ക്ഷേത്രത്തിന്റെ നടപ്പന്തലും കാണിക്ക വഞ്ചിയും തകര്‍ത്തു


പുനലൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ചെരിപ്പിട്ടകാവ് ദേവീ ക്ഷേത്രത്തിന്റെ നടപ്പന്തലും കാണിക്ക വഞ്ചിയും തകര്‍ത്തു. സമീപത്തെ മുള്ളുമല ആദിവാസി കോളനിയിലെ കൃഷി വ്യാപകമായി നശിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആനയിറങ്ങിയത്.
ക്ഷേത്രത്തിന് സമീപത്തെ ഓഫീസ് മന്ദിരത്തിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും കാട്ടാനകള്‍ തകര്‍ത്തു. പുലര്‍ച്ചെ എത്തിയ ശാന്തിക്കാരനാണ് നടപ്പന്തലും മറ്റും തകര്‍ന്നു കിടക്കുന്നത് കണ്ടത്. മുളളുമല ആദിവാസി കോളനിയിലെ വാഴ, കമുക്, തെങ്ങ് അടക്കമുളള കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകളുടെ ശബ്ദം കേട്ട നാട്ടുകാര്‍ ഭയന്ന് പുറത്തിറങ്ങിയില്ല. മൂന്ന് മാസം മുമ്ബ് ഇതിനുസമീപത്തെ കുമരംകുടിയില്‍ ഇറങ്ങിയ കാട്ടാന ഫാമിംഗ് കോര്‍പ്പറേഷനിലെ ജീവനക്കാരനായ സുഗതനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കല്‍, തോണിച്ചാല്‍, ചാലിയക്കര, ഒറ്റക്കല്‍, തെന്മല, കുറവന്‍താവളം പ്രദേശങ്ങളിലും സ്ഥിതി ഇതാണ്. ഒന്നര വര്‍ഷം മുമ്ബ് കുറവന്‍താവളത്ത് ഇറങ്ങിയ കാട്ടാന ടാപ്പിംഗ് തൊഴിലാളിയായ സുഗതനെ കുത്തിക്കൊന്നിരുന്നു. ആനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണപ്പോള്‍ കുത്തുകയായിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ സൗരോര്‍ജ്ജ വൈദ്യുതി വേലികള്‍ സ്ഥാപിച്ചാലേ പ്രശ്നത്തിന് പരിഹാരമാകു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.