
പുനലൂര്‍:ദേശിയ പാതയിലെ ചെമ്മന്തൂരില്‍ ആരംഭിക്കുന്ന ചൗക്ക റോഡില്‍ തകര്‍ന്ന കലുങ്കിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചതോടെ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചൗക്ക റോഡിലെ വാഹന ഗതാഗതം അധികൃതര്‍ താത്കാലികമായി നിരോധിച്ച ശേഷം ദേശീയ പാതയിലെ രാംരാജ് ജംഗ്ഷനിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതുമൂലമാണ് ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത്. പടിഞ്ഞാറുഭാഗത്ത് നിന്ന് ചൗക്ക റോഡുവഴി വണ്‍വേയായി ടൗണിലേക്ക് കടന്നുവന്നിരുന്ന വാഹനങ്ങള്‍ മൂന്നുദിവസമായി ദേശീയ പാതയിലെ രാംരാജ് ജംഗ്ഷന് വഴിയാണ് ടൗണിലേക്ക് കടത്തിവിടുന്നത്. ടൗണില്‍ നിന്ന് ചെമ്മന്തൂര്‍ ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ കൂടി ഇതുവഴി കടന്നുപോകുന്നതോടെയാണ് ടൗണ്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. ചൗക്ക റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങള്‍ ദേശീയ പാതയിലൂടെ തിരിച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ ആദ്യ ദിവസം ആവശ്യത്തിന് ട്രാഫിക്ക് പൊലിസിനെ ഇവിടെ നിയോഗിച്ചിരുന്നു. ഇവരെ പിന്‍വലിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. പോസ്റ്റ് ഓഫീസ് കവലയില്‍ ഡ്യൂട്ടിയിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഇത്രയും വാഹനങ്ങളെ നിയന്ത്രിക്കേണ്ടത്. ഇത് പലപ്പോഴും താളം തെറ്റുമ്പോള്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും.
പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്ന് ടൗണിലേക്ക് എത്തുന്ന വാഹനങ്ങളെ ചെമ്മന്തൂരില്‍ നിന്ന് വെട്ടിപ്പുഴയിലെ എം.എല്‍.എ റോഡ് വഴി തിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ കഴിയും. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിപ്പ് നല്‍കിയെങ്കിലും ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതുമൂലമാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. ഇവിടെ ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും. ചൗക്ക റോഡിലെ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ