''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചത് കടബാദ്ധ്യതയും രോഗവും ?


പത്തനാപുരം: പിറവന്തൂരില്‍ ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചത് കടബാദ്ധ്യതയും രോഗവും മാത്രമോ ? . വെട്ടിത്തിട്ട ചാമ്പലംകോട് സാജന്‍ ഭവനില്‍ രാജു കോശി (63,) മേരിക്കുട്ടി(58) എന്നിവരാണ് മരിച്ചത്. മുമ്പ് പല തവണ മക്കളോടും നാട്ടുകാരില്‍ ചിലരോടും ആത്മഹത്യ ചെയ്യുകയേ നിവര്‍ത്തിയുള്ളൂ എന്ന് ഇവര്‍ പറഞ്ഞിരുന്നു എന്നാല്‍ ആരും അതത്ര കാര്യമായി എടുത്തില്ല എന്ന് വേണം കരുതാന്‍. മകളുടെ വിവാഹ ആവശ്യത്തിനും മകനെ വിദേശത്ത് ജോലിക്ക് അയയ്ക്കുന്നതിനുമായി പലരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. മകന്‍ സൗദിയില്‍ നല്ല ശമ്പളത്തില്‍ ജോലി നോക്കി വരവെ രാജുകോശിയും മേരിക്കുട്ടിയും ഹൃദയസംബന്ധമായ രോഗം ബാധിച്ച്‌ ചികിത്സയിലായി. തുടര്‍ന്ന് ജോലി മതിയാക്കി മകന്‍ സാജന്‍ നാട്ടിലെത്തി. പലരില്‍ നിന്ന് പണം കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. ഇതിനിടെ വീടും സ്ഥലവും പണയം വച്ച്‌ സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്തതിന്റെ ജപ്തി നോട്ടീസും വന്നു .മകന്‍ ലോണെടുത്ത് വാങ്ങിയ വാഹനത്തിന്റെ തവണയും മുടങ്ങി. വിവാഹിതനായ മകന് സ്ഥായിയായ ജോലി ഇല്ലാത്തതും വിവാഹ സമയത്ത് മകള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്ന തുകയുടെ ബാക്കി നല്‍കാനാകാത്തതും ഇവരെ ഏറെ വിഷമിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.പണം കടം വാങ്ങിയതിനൊപ്പം ചിലരില്‍ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി പണയവും വച്ചിരുന്നു. ചിലര്‍ക്ക് കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നത് ഇന്നലെയാണ്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മൃതശരീരം മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് പഠനത്തിനായി നല്‍കണമെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.
എന്നാല്‍ ആരെയും വേദനിപ്പിക്കുവാന്‍ ഇഷ്ടമില്ലാത്ത ദമ്പതികള്‍ ഇങ്ങനെ ഒരു കുറിപ്പ്‌ എഴുതി എങ്കിലും പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ബന്ധുക്കള്‍ക്ക്‌ പറയാന്‍ മറ്റൊരു കാര്യമുണ്ട്. വസ്തു വിറ്റ് കടം വീട്ടുവാന്‍ ശ്രമിച്ച ദമ്പതികളുടെ മുമ്പില്‍ വസ്തുവിലേക്ക് മതിയായ വഴി ഇല്ലാത്തത് വസ്തു വില്‍ക്കുവാന്‍ തടസ്സമായി.
വസ്തു വില്‍ക്കുവാന്‍ ഏറെ നാളുകളായി ശ്രമിച്ചു എങ്കിലും വഴിയുടെ വീതിയില്ലായ്മ വസ്തു വാങ്ങുവാന്‍ വന്നവരെ പിന്തിരിപ്പിച്ചു.വസ്തുവിന്റെ മുന്‍പിലുള്ള വസ്തു ഉടമയോട് വഴിക്കായി വസ്തു ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കുവാന്‍ തയ്യാറായില്ല എന്നുള്ളതും ബാങ്കിന്റെ ജപ്തി നടപടികളും,പുറത്തുള്ള കടങ്ങളും ദമ്പതികളെ ഏറെ വിഷമിപ്പിച്ചു.ജീവിക്കുവാന്‍ ഏറെ ശ്രമിച്ച അവരുടെ മുമ്പില്‍ സകല വഴികളും അടയുകയായിരുന്നു.ദമ്പതികളുടെ കിടക്കയില്‍ ഇരുന്ന ബൈബിള്‍ എല്ലാറ്റിനും മൂകസാക്ഷിയായി.
മരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ പോലും അവര്‍ക്ക്‌ ആരോടും പകയോ വിദ്വേഷമോ ഇല്ലെന്നു വേണം കരുതാന്‍ അതുകൊണ്ടാണല്ലോ അവര്‍ തങ്ങളുടെ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്കിയത്. ജപ്തി നടപടികളോ ,കടബാധ്യതയോ,രോഗങ്ങളോ,ബന്ധുക്കളുടെ സ്നേഹമില്ലയ്മയും ഒന്നുമില്ലാത്ത ലോകത്തിലേക്ക് അവര്‍ ഒരുമിച്ചു യാത്രയായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.