''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം - തിരുമംഗലം ദേശീയപാതാ കയ്യേറ്റം ഒഴിപ്പിക്കല്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക്‌ രണ്ടു നീതി


പുനലൂര്‍: കൊല്ലം - തിരുമംഗലം ദേശീയ പാതയോരം അനധികൃതമായി കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുളള ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ശ്രമം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരും കച്ചവടക്കാരും ചേര്‍ന്ന് തടഞ്ഞു. ദേശിയ പാത കടന്നുപോകുന്ന ആര്യങ്കാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ദേശീയ പാത അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ, കുളത്തൂപ്പുഴ സി.ഐ.സുധീര്‍, തെന്മല എസ്.ഐ വി.എസ്.പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കാനെത്തിയത്. അന്‍പതോളം പൊലീസുകാരും ഉദ്യോഗസ്ഥരും ജെ.സി.ബി.യുമായി എത്തുന്ന വിവരം അറിഞ്ഞ് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ നാട്ടുകാരും കച്ചവടക്കാരും സംഘടിക്കുകയായിരുന്നു. അധികൃതരുമായി വാക്കേറ്റം നടക്കുന്നതിനിടെ ചില വ്യാപാരികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. 60 വര്‍ഷത്തിലധികമായി ഇവിടെ കച്ചവടം നടത്തിവരികയാണിവര്‍.

ദേശീയ പാതയിലെ കൊല്ലം മുതല്‍ കോട്ടവാസല്‍ വരെയുളള പാതയോരം കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ ആര്യങ്കാവിലുള്ളവരെ മാത്രം കുടിയൊഴുപ്പിക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഇന്ന് രാവിലെ 10.30 ന് പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍.എം.ചെറിയാന്‍െറ ചേംബറില്‍ ഇതു സംബന്ധിച്ച്‌ ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ച്‌ ഒഴിപ്പിക്കല്‍ നടപടി നിറുത്തി വയ്ക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനുമാത്യു, സണ്ണി ജോസഫ്, വിജയമ്മ ലക്ഷ്മണന്‍, ജെസി തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാജേന്ദ്രന്‍ നായര്‍, വിശ്വനാഥന്‍, പാലയ്ക്കല്‍ വിജയകുമാര്‍, തോമസ് മൈക്കിള്‍, മാമ്പഴത്തറ സലീം എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ദേശിയ പാതയോരത്തെ ഒറ്റക്കല്‍ മുതല്‍ കോട്ടവാസല്‍ വരെയുളള അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ആര്യങ്കാവിലെയും നടപടി. തെന്മല ജംഗ്ഷനില്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച 12 കടകള്‍ കഴിഞ്ഞ മാസം പൊളിച്ചുനിക്കിയിരുന്നു. ആര്യങ്കാവില്‍ നിന്ന് കഴുതുരുട്ടി വരെയുളള ഭാഗത്ത് അനധികൃതമായി കൈയേറി സ്ഥാപിച്ച 10 കടകളുടെ ഉടമകള്‍ക്ക് രണ്ടാംഘട്ടമെന്ന നിലയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും ഒഴിയണ്ട ഭാഗം അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും മാറാത്തവരെ ഒഴിപ്പിക്കാനാണ് ഇന്നലെ എത്തിയത്.
എന്നാല്‍  ഇതേ അധികൃതര്‍ക്ക്‌ പുനലൂര്‍ ടൌണില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ടി അടയാളം ഇട്ടു നല്‍കുകയും പിന്നീട് കടയുടമകള്‍ പറഞ്ഞ സ്ഥലത്ത് വെച്ച് പണിതതിനുള്ള ധാരാളം തെളിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഇതിനു നടപടികള്‍ ഒന്നും സ്വീകരിക്കാതെ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലയില്‍ ഉള്ള മൃദുസമീപനം ആളുകള്‍ കണ്ടതാണ്.പാവപ്പെട്ടവന് ഒരു നിയമവും പണക്കാര്‍ക്ക് മറ്റൊരു നിയമവും ആണ് ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്കുള്ളത്. കയ്യേറ്റക്കാരെ സഹായിക്കല്‍ പുനലൂര്‍ പട്ടണത്തിലുള്ള ഓട ഇല്ലെന്നു സ്ഥാപിക്കുവാനുള്ള വ്യഗ്രത കൂടി വലുതായിരുന്നു.കഴിഞ്ഞ ഇരുപത്തി ഒന്നിന് പുനലൂരില്‍ നടന്ന ജില്ലാ കളക്റ്ററുടെ അദാലത്തില്‍  ഈ കയ്യേറ്റങ്ങളുടെ എല്ലാ തെളിവുകളും ഫോട്ടോ സഹിതം ഉള്‍പ്പെടുത്തി പുനലൂര്‍ സാംസ്കാരിക സമിതിക്ക്‌ വേണ്ടി പൊതുപ്രവര്‍ത്തകന്‍ എ.കെ നസീര്‍ ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കുകയും പ്രഥമദൃഷ്ടിയില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ ജില്ലാ കളക്റ്റര്‍ അപ്പോള്‍ തന്നെ വരുന്ന ആഗസ്റ്റ് ഒന്നിന് സര്‍വ്വ കക്ഷിയോഗം വിളിക്കുകയും ചെയ്തിട്ടുള്ളതാണ്.എന്നാല്‍ പിന്നീട് പരാതിയുള്ള സ്ഥലത്ത് യുദ്ധകാലാടിസ്ഥനത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ ദേശീയപാത അധികൃതര്‍ കാണിച്ച വ്യഗ്രത അഴിമതി നടന്നു എന്ന് ഊട്ടി ഉറപ്പിക്കുന്നു.
ദേശീയപാതാ അധികൃതര്‍ എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം എന്നാണ് നിയമം എന്നാല്‍ പണക്കാര്‍ക്ക് വേണ്ടി നിയമം അട്ടിമറിക്കുന്ന ദേശീയപാതാ അധികൃതര്‍ അന്നന്നുള്ള അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്ത് കയറുന്ന നിലപാട് ഒഴിവാക്കണം.അല്ലെങ്കില്‍ തുല്യമായി നിയമം നടപ്പാക്കണം. ഇല്ലെങ്കില്‍ വന്‍പ്രതിഷേധവും കൂടാതെ ഉന്നത നീതിപീഠങ്ങളെ സമീപിക്കുന്നതുല്‍പ്പാടെ നടപടികള്‍ ഉണ്ടാകും എന്ന് എന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാരും  അറിയിക്കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.