''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇതരസംസ്ഥാന തൊഴിലാളികളെ സഹോദരങ്ങളെപോലെ സംരക്ഷിക്കണം കെ.എൻ ബാലഗോപാൽ


അഞ്ചൽ: അഞ്ചൽ പനയഞ്ചേരിയിൽ വർഷങ്ങളായി താമസിച്ചു പണിയെടുക്കുന്ന പശ്ചിമബംഗാൾ സ്വദേശി മാണിക്റോയ്(32)നെ കോഴിയെ മോഷ്ട്ടിച്ചെന്ന സംശയത്തിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം പ്രതഷേധാർഗവും ദാരുണും നാടിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്നും തൊഴിൽ തേടിയെത്തുന്നവരെ സഹോദങ്ങളെ പോലെ സംരക്ഷിക്കേണ്ട കടമയാണ് നമ്മുടെ നാട്ടുകാർക്കുള്ളത് ഇവർക്ക് പൂർണ്ണ സംരക്ഷണവും മറ്റ് ആനുകൂല്യങ്ങളും നല്കി സംരക്ഷിക്കാൻ ഗവർമെന്റ് നടപടി ആരംഭിച്ചിരിക്കുന്ന സന്ദർത്തിലാണ് അഞ്ചലിൽ ഇത്രയും നിഷ്ട്ടൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത് മരണപ്പെട്ട മാണിക് റോയ് യുടെ ബന്ധുക്കളെ പനയഞ്ചേരിയിലെത്തി സന്ദർശിച്ച് കേരളഗവർമെന്റിന്റെ എല്ലാസഹായവും മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് വാങ്ങികൊടുക്കുമെന്ന് ബാലഗോപാൽ പറഞ്ഞു സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും ഇത്തരം മൃഗീയ മായ പ്രവർത്തിനടത്തിയവർക്ക് യാതൊരുപരിഗണനയും നല്കാൻ പോലീസ് ശ്രമിക്കരതെന്നും ബാലഗോപാൽ പറഞ്ഞു മണിക്‌ റോയ് യുടെ ജ്യേഷ്ട്ടന്റെ മകൻ പശ്ചിമബംഗാൾ കാശിപൂർ സ്വദേശി സൂര്യകുമാർറായ് ഭാര്യ എന്നിവർ എത്തി സംഭവം വിശദീകരിച്ചു കോഴിയെ വിലയ്ക്കു നല്കിയ പനയഞ്ചേരിയിലെ വീട്ടുകാർ പറഞ്ഞിട്ടും ഇവർ അക്രമിക്കുകയായിരുന്നതായും മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടു പോയപ്പോൾ തങ്ങളെ ചിലർ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു പത്തുവർഷത്തോളമായി തങ്ങൾ ഈപ്രദേശത്ത് വന്ന് ജോലി ചെയ്തുവരികയാണെന്നും തന്റെ പിതാവും മറ്റ് ബന്ധുക്കളും ഇവിടെ താമസിച്ചിരുന്നതായും തങ്ങൾക്കെതിരെ മുൻപൊന്നും ഒരുകുറ്റവും നട്ടുകാർ ഉന്നയിച്ചിരുന്നില്ലെന്നും ഇവർപറഞ്ഞു.
ബംഗാളിൽ സ്വന്തമായി വീടോ കൃഷിഭൂമിയോ മരിച്ച മാണിക് റോയ്ടെ കുടുംബത്തില്ലായെന്നും അതിനാലാണ് കേരളത്തിൽ വന്ന് താമസിക്കുന്നതെന്നും ഇവർപറഞ്ഞു ബംഗാളിലേക്ക് മണിക്‌ റായ് യുടെ മൃതശരീരം കൊണ്ടുപോയതിനും ഇവിടെ ചികിത്സ നടത്തിയതിനുമുള്ള ചിലവ് സി.പി.ഐ(എം) ഏറ്റെടുക്കുമെന്ന് ബാലഗോപാലിനൊപ്പം എത്തിയ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു അഞ്ചൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു ,അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എസ് സതീഷ് ,ജില്ലാപഞ്ചായത്തംഗം അഡ്വക്കേറ്റ് കെ സി ബിനു ,സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ജി ബാബുരാജ് എന്നിവരും ഇതരസംസ്ഥാന തൊഴിലാളികളെ സന്ദർശിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.