''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജാമ്യക്കാരൻ മദ്യപിക്കും എന്ന കാരണത്താൽ കുടുംബത്തിന് ലോൺ നിഷേധിച്ചതായി പരാതി


എരൂര്‍:ജാമ്യക്കാരൻ  മദ്യപിക്കും എന്ന കാരണത്താൽ കുടുംബത്തിന് ലോൺ നിഷേധിച്ചു , ബാങ്ക് സെക്രട്ടറിയുടെ ചേമ്പറിന് മുൻപിൽ കുടുബത്തിന്റെ കുത്തിയിരുപ്പ് സമരം.അഞ്ചൽ ഏരൂർ  സർവീസ് സഹകരണ ബാങ്കിലാണ്  സംഭവം .ഏരൂർ  വെള്ളടിക്കുന്ന് പുത്തൻവീട്ടിൽ സജിതകുമാരിയും  കുടുംബവുമാണ് ബാങ്കിൽ കുത്തിയിരുന്ന്  പ്രതിഷേധിച്ചത് .മകളുടെ  വിവാഹ ആവശ്യത്തിനായ് ഇരുപത്തെട്ടു സെന്റ് വസ്തു പണയം വെച്ച് രണ്ടര ലക്ഷം രൂപ  ബാങ്കിൽ നിന്ന് എടുക്കുവാൻ രണ്ടു മാസങ്ങൾക്കു മുൻപ് ഇവർ അപേക്ഷ നൽകിയിരുന്നു,
എന്നാൽ കഴിഞ്ഞ ദിവസം  ലോൺ റെഡിയാണെന്നും  ജാമ്യക്കാരുമായി എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക നൽകാം എന്നും ബാങ്ക് അധികൃതർ ഇവരോട് പറഞ്ഞു. ജാമ്യക്കാർ എത്തി നടപടിക്രമങ്ങൾ പൂർത്തിയായിട്ടും ബാങ്ക് അധികൃതർ തുക നൽകാൻ തയ്യാറായില്ല. തുടർന്ന് അപേക്ഷകയായ സജിതകുമാരി ബാങ്ക് സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ ലോൺ അനുവദിക്കാൻ കഴിയില്ല എന്ന മറുപടി ആണ് ലഭിച്ചത്. രണ്ടു ജാമ്യക്കാരിൽ  ഒരാൾ മദ്യപിക്കുന്ന ആളായതു കൊണ്ടാണ് ലോൺ അനുവദിച്ചു തരാൻ പറ്റാത്തതെന്ന് സെക്രട്ടറി ഇവരോട് പറഞ്ഞതായി സജിതകുമാരി പറയുന്നു.
ബാങ്ക് ലോൺ നിഷേധിച്ചതിനെ തുർന്ന് സജിതകുമാരിക്കും കുടുംബത്തിനും  മകളുടെ വിവാഹം നടത്തുന്നതിന്ന് മറ്റു ഗത്യന്തരവും ഇല്ലാതായി.
എല്‍.ഡി.എഫിന്റെ ഭരണത്തിൻ കീഴിലുള്ള ബാങ്കാണ് ഇത്.കുടുബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ബാങ്ക് ഡയറക്റ്റർ ബോർഡ്  അംഗങ്ങളായ സി.പി.ഐ ബോർഡ് മെമ്പർ ഉൾപ്പടെ ലോൺ അനുവധിക്കുന്നതിന് ശുപാർശ ചെയ്യ്തിരുന്നു.എന്നാൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ശുപാർശ പോലും പരിഗണിക്കാതെ ലോൺ നൽകില്ല എന്ന പിടിവാശിയിലായിരുന്നു ബാങ്ക് അധികൃതർ.  സെക്രട്ടറിയുടെ ചേമ്പറിന് മുന്നിൽ കുടുബം നടത്തുന്ന സമരത്തെ പിന്തുണച്ച് സി.പി.ഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ രംഗത്ത് എത്തിയതോടെ സിപിഎമ്മിന്റെ ഉന്നത  നേതാക്കന്മാരുടെ ഇടപെടൽ ഉണ്ടായി.തുടർന്ന് സജിതകുമാരിയും  കുടുംബവുമായി ബാങ്ക് അധികൃതർ ചർച്ചക്ക് തയ്യാറാകുകയും ചെയ്തു.
കുടുംബത്തിനു ലോൺ  നിഷേധിച്ച നടപടിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ സന്തോഷ് കുമാർ പറഞ്ഞു
റിപ്പോര്‍ട്ടര്‍: ഷിജു പുളിമുറ്റത്ത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.