''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കന്നുകാലികളെ കുത്തിനിറച്ച്‌ കൊണ്ടു പോയ സംഭവം അറസ്റ്റിലായ ജവാന്‍ വിഷ്ണുവിന്റെ വീടിന് നേരെ മുഖംമൂടി ആക്രമണം


കൊട്ടാരക്കര:കന്നുകാലികളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് ചോദ്യംചെയ്യുകയും പിന്നീട് മര്‍ദ്ദനത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ജവാന്‍ വിഷ്ണുവിന്റെ വീട് ഒരു സംഘം അടിച്ചുതകര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടുകാരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സൈനികന്റെ വീടിന് നേരെ മുസ്ലിം വര്‍ഗീയ വാദികള്‍ നടത്തിയ അക്രമണത്തില്‍ പ്രതിഷേധിക്കാന്‍ കൊട്ടാരക്കര താലൂക്കിലും പവിത്രേശ്വരം പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗോരക്ഷാ ആക്രമണം നടത്തി എന്നാരോപിച്ച്‌ കൊട്ടാരക്കരയില്‍ അറസ്റ്റിലായ ജവാന്‍ വിഷ്ണുവിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തത്. പാറ പൊട്ടിക്കുന്ന വലിയ കൂടവും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം. വെള്ള നിറത്തിലുള്ള ഈക്കോ വാനിലെത്തിയ ഏഴംഗ സംഘം വീട്ടിലേക്ക് വരികയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. ഈ സമയം വീട്ടില്‍ വിഷ്ണുവിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ ജാമ്യം എടുക്കുവാനുള്ള കാര്യങ്ങള്‍ക്കായി പോയിരിക്കുകയായിരുന്നു.
അക്രമി സംഘം ആദ്യം വീടിന്റെ മതില്‍ കൂടമുപയോഗിച്ച്‌ അടിച്ചു തകര്‍ത്തു. പിന്നീട് വീടിന്റെ മുന്‍വാതില്‍ മഴു ഉപയോഗിച്ച്‌ വെട്ടിപൊളിച്ച്‌ അകത്ത് കയറി. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. പിന്നീട് പൂജാ മുറിയില്‍ കയറി വിളക്കുകളും ദേവീ ദേവന്മാരുടെ ഫോട്ടോകളും അടിച്ചു തകര്‍ത്തു.
വീട്ടില്‍ നടക്കുന്ന അക്രമം കണ്ട് ഭയന്ന് വിഷ്ണുവിന്റെ അമ്മ നിലവിളിച്ചു കൊണ്ട് അടുക്കള ഭാഗത്ത് കൂടി ഓടി പുറത്തിറങ്ങി. നിലവിളിയും വലിയ ഒച്ചകളും കേട്ട് സമീപത്തെ കശുവണ്ടി ഫാക്ടറിയില്‍ നിന്നും തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ആയുധ ധാരികളായ അക്രമി സംഘത്തെ ഭയന്ന് ആരും മുന്നോട്ട് വന്നില്ല. പതിനഞ്ച് മിനിട്ടോളം തുടര്‍ന്ന അക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തല്ലിതകര്‍ത്തു. ശേഷം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കടന്നുകളഞ്ഞു.
പൂത്തൂര്‍ പൊലീസ് സ്ഥലത്തെത്തുകയും സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. കൊല്ലം റൂറല്‍ എസ്‌പി വിഷ്ണുവിന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി. വീടിന് പൊലീസ് സംരക്ഷണവും നല്‍കി. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കരയില്‍ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പൊലീസ് പറയുന്നു.
വയ്യാങ്കര ചന്തയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് മിനി ലോറിയില്‍ കന്നുകാലികളെ കയറ്റി വരികയായിരുന്ന ജലാലുദ്ദീന്‍, സാബു എന്നിവരെ ചോദ്യം ചെയ്ത സംഭവം തര്‍ക്കത്തില്‍ കലാശിക്കുകയും വിഷ്ണുവും ഗോകുലും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് വിഷ്ണു അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയാണ് ജലാലുദ്ദീന്‍. പുത്തൂര്‍ മുതല്‍ വിഷ്ണുവും ഗോകുലും ബൈക്കില്‍ വാഹനത്തിനു പിന്നാലെ ഉണ്ടായിരുന്നു. മനുഷ്യത്വരഹിതമായാണ് വാഹനത്തില്‍ കന്നുകാലികളെ കെട്ടി വച്ചിരുന്നത്. ഒരു നാല്‍ക്കാലി കഴുത്തില്‍ കെട്ടു മുറുകി പാതി റോഡില്‍ വീഴാറായ അവസ്ഥയില്‍ ആയിരുന്നു.
ഇരുവരും മിനി ലോറി തടഞ്ഞു നിര്‍ത്തി ഈ രീതിയില്‍ കന്നുകാലികളെ കൊണ്ടുപോകുന്നത് വിലക്കി. മര്യാദയ്ക്ക് കെട്ടിവെച്ച്‌ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇത് ജലാലുദ്ദീനും സാബുവിനും ഇഷ്ടമായില്ല. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. വിഷ്ണു ജലാലുദ്ദീനെയും സാബുവിനെയും മര്‍ദ്ദിച്ചു. അവരും തിരിച്ചടിച്ചു. പിടിച്ചുമാറ്റാനെത്തിയ ആള്‍ക്കും കിട്ടി അടി.
ഇതിനിടെ ലോറിയിലുണ്ടായിരുന്ന ജലാലുദീന്‍ മുസ്ലിം സ്ട്രീറ്റില്‍ മനഃപൂര്‍വ്വം വണ്ടി എത്തിച്ച്‌ റോഡിലേക്കിറങ്ങി പ്രശ്‌നമുണ്ടാക്കുയും ചെയ്തു. മുസ്ലിം സ്ട്രീറ്റില്‍ ഏറെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഇവിടെ വച്ച്‌ ഇരുവരെയും കൈകാര്യം ചെയ്യാം എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. ഇതോടെ കൂട്ടത്തല്ലായി. പിന്നീട് എസ്.ഡി.പി.ഐ ഈ സംഭവം ഗോരക്ഷാ ആക്രമണമാക്കിമാറ്റുകയായിരുന്നു.
സംഭവത്തില്‍ രണ്ട് കേസാണ് കൊട്ടാരക്കര പൊലീസ് എടുത്തിരിക്കുന്നത്. ജലാലുദ്ദീന്റെ പരാതിയില്‍ വിഷ്ണുവിനെയും ഗോകുലിനേയും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്്തു. വിഷ്ണുവിന്റെയും ഗോകുലിന്റെയും പരാതിയില്‍ ജലാലുദ്ദീനും സാബുവിനും എതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ന് വിഷ്ണുവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഈ സംഭവത്തിനുള്ള തിരിച്ചടിയാണെന്നും പോപ്പുലര്‍ ഫ്രണ്ടുകാരാണ് അക്രമികളെന്നും ബിജെപി ആരോപിച്ചു.
വിഷ്ണുവിന്റെ വീടിന് നേരെനടന്ന ആക്രമണം പോലെ തന്നെ ഒന്നര വര്‍ഷം മുന്‍പ് ശാസ്താംകോട്ട ചക്കുവള്ളിയില്‍ ഇതേ ആയുധങ്ങളുമായി ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിരുന്നു. വിഷ്ണു ഝാര്‍ഖണ്ഡില്‍ എട്ടുവര്‍ഷമായി മിലിട്ടറി സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. ഇരുപത് ദിവസമായതേയുള്ളൂ നാട്ടിലെത്തിയിട്ട്. അതിനിടയിലായിരുന്നു സംഭവം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.