''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വധക്കേസ്: പ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ മര്‍ദ്ദിച്ച സഹോദരന്‍ പിടിയില്‍


പുനലൂര്‍: കോട്ടയം നട്ടാശ്ശേരി പ്ലാത്തറവീട്ടില്‍ കെവിന്‍ ജോസഫ് (23) കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഷാനു നിവാസില്‍ ചാക്കോയുടെ ഭാര്യ രഹ്‌നഫാത്തിമ്മയെ (42) ചാക്കോയുടെ സഹോദരന്‍ അജി മര്‍ദ്ദിച്ചതായി പരാതി. രഹ്നയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. രഹ്നയുടെ വൃദ്ധമാതാവുമായി രാവിലെ അജി വഴക്കിട്ടിരുന്നു. വൈകിട്ട് രഹ്നയുടെ വീട്ടിലെത്തിയ അജി വീണ്ടും വഴക്കുണ്ടാക്കുകയും രഹ്നയെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. സമീപവാസികളാണ് രഹ്‌നയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് തെന്മല പൊലിസ് അജിയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടര്‍ന്ന് ചാക്കോയുടെ വീടിന് സമീപം പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്. കോട്ടയത്തെ ഹോസ്റ്റലില്‍ നിറുത്തി പഠിക്കാന്‍ അയച്ച ചാക്കോയുടെ മകള്‍ നീനുവിനെ കെവിന്‍ പ്രണയിച്ച്‌ വിവഹം കഴിച്ചിരുന്നു. ഒന്നര മാസം മുമ്ബ് ചാക്കോയും മകന്‍ ഷാനുവും ഉള്‍പ്പെടെ 14 പേര്‍ ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ചാക്കോ ഉള്‍പ്പെടെ 14 പ്രതികള്‍ ഏറ്റുമാനൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ആശുപത്രിയില്‍ കഴിയുന്ന രഹ്നയുടെ മൊഴിയെടുത്ത ശേഷം അജിക്കെതിരെ കേസെടുക്കുമെന്ന് തെന്മല എസ്.ഐ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.