''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കൊട്ടാരക്കര: കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 3ന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയാകും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം.എല്‍.എ മാരായ പി. ഐഷാപോറ്റി, മുല്ലക്കര രത്നാകരന്‍, കെ.ബി. ഗണേശ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ്. ജയലാല്‍, മുന്നാക്ക വികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളഅമ്മ തുടങ്ങിയവര്‍ സംസാരിക്കും.
മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ താലൂക്ക് ഓഫീസ്, താലൂക്ക് സപ്ളൈ ഓഫീസ്, ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസ്, ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, ചരക്ക് സേവന നികുതി ഓഫീസ്, ജില്ലാ - സബ് ട്രഷറികള്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, വ്യവസായ വികസന ഓഫീസ്, കന്നുകാലി ഊര്‍ജ്ജിത വികസന ഓഫീസ്, മേഖലാ മൃഗസംരക്ഷണ ഓഫീസ്, കൃഷിഭവന്‍, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസ്, ലേബര്‍ അസിസ്റ്റന്റ് ഓഫീസ് തുടങ്ങിയവയാകും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്റെ രണ്ടാംഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും.
2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനാണ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് ശിലപാകിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.