''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നിറുത്തലാക്കാന്‍ നീക്കം


പത്തനാപുരം : പത്തനാപുരത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിറുത്തലാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നിലവില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ചന്ദക്കാംപാറ ബസുകളാണ് പത്തനാപുരത്ത് നിന്ന് ദൂരസ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇവ മൂന്നും കൊല്ലത്തേക്കോ കൊട്ടാരക്കരയിലേക്കോ മാറ്റാനുള്ള ചര്‍ച്ചകള്‍ ഉദ്യോഗസ്ഥതലത്തില്‍ സജീവമായി കഴിഞ്ഞതായാണ് വിവരം. ഒരാഴ്ചയായി ബസിന്റെ സമയക്രമം കൊട്ടാരക്കര,കൊല്ലം ഡിപ്പോകളില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. നിലവില്‍ മൂന്ന് സര്‍വീസുകളും നഷ്ടമില്ലാതെയാണ് ഒാടുന്നത്. പത്തനാപുരം,പുനലൂര്‍ താലൂക്കുകളിലെ ഭൂരിപക്ഷം യാത്രക്കാരും വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കുന്നത് ഈ സര്‍വീസുകളെയാണ്. കെ.എസ്‌.ആര്‍.ടി.സിയുടെ മൂന്ന് സര്‍വീസുകള്‍ക്കും സമാന്തരമായി സ്വകാര്യബസും ഇതേ റൂട്ടില്‍ ഓടുന്നുണ്ട്.സ്വകാര്യസര്‍വീസുകളെ സഹായിക്കാനാണ് ദീര്‍ഘദൂരസര്‍വീസുകള്‍ നിറുത്താന്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉണ്ട്. ചന്ദനക്കാംപാറ സര്‍വീസ് ആരംഭിച്ചത് മൂന്ന് മാസം മുമ്ബാണ്.മറ്റ്‌ രണ്ട് സര്‍വീസുകള്‍ക്കും രണ്ട് വര്‍ഷത്തില്‍ താഴെയാണ് ആയുസ്. ബസുകള്‍ മാറ്റുന്നതിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.ഇവ നിറുത്തലാക്കിയാല്‍ യാത്രക്കാര്‍ പത്തനംതിട്ടയെയോ,അടൂരിനെയോ ആശ്രയിക്കേണ്ടി വരും.സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും ഇതിനിടെ പല തവണ നിറുത്തലാക്കിയതാണ്.ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ഇതിനിടെ ആരംഭിച്ച വഴിക്കടവ് സര്‍വീസ് പൂര്‍ണമായും നിലച്ചു.സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് പുറമെ ഫാസ്റ്റ് പാസഞ്ചറായി ഒാടുന്ന ബസുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.