
കുളത്തുപ്പുഴ: മഴക്കും കാറ്റിനും ശമനം ഉണ്ടയെങ്കിലും കിഴക്കന്‍ മലയോര മേഖലയില്‍ മഴക്കെടുതിയ്ക്ക് കുറവില്ല. ഇവിടെ നാശനഷ്ടങ്ങള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ കുളത്തുപ്പുഴയില്‍ വിധവയായ വീട്ടമ്മയുടെ വീട് പൂര്‍ണമായും ഇടിഞ്ഞു വീണു. സാംനഗറില്‍ നിജ ഭവനില്‍ നിജയുടെ വീടാണ് നിലംപോത്തിയത്.
ആറുമാസം മുമ്ബ് ഭര്‍ത്താവ് മരണപ്പെട്ട നിജ അഞ്ചും ഒന്നര വയസുമുള്ള കുട്ടികളുമായി ഇവിടെ തനിച്ചായിരുന്നു താമസം. ശക്തമായ മഴയില്‍ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ ഒരുഭാഗം പൂര്‍ണമായും ഇടിഞ്ഞു വീഴുന്നത് നിജ കാണുന്നത്. ഉടന്‍ തന്നെ കുട്ടികളുമായി അടുത്തത വീട്ടില്‍ അഭയം തേടുകയായിരുന്നു. ബന്ധുവായ അയല്‍വാസിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം.
ആകെയുണ്ടായിരുന്ന വീടുകൂടി നിലം പൊത്തിയതോടെ ഇനി എന്ത് ചെയ്യും എന്ന നിസഹായവസ്ഥയിലാണ് നിജ. എന്തെങ്കിലും തരത്തില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ