''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മക്കള്‍ ഉപേക്ഷിച്ച വയോധികനെ സബ്കളക്ടര്‍ സന്ദര്‍ശിച്ചു മക്കള്‍ക്കെതിരെ കേസെടുക്കും


പുനലൂര്‍: മക്കള്‍ ഉപേക്ഷിച്ച വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ പുനലൂര്‍ നഗരസഭയിലെ പത്തേക്കര്‍ ഉദയ ഭവനില്‍ ഗോപാലക്കുറുപ്പിനെ(85) സബ് കളക്ടര്‍ ഡോ.എസ്.ചിത്ര സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് വീട്ടിലെത്തിയത്. മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ മകള്‍ അമ്പിളിക്ക് പുരയിടവും വീടും എഴുതി നല്‍കിയതിനെ തുടര്‍ന്ന് മറ്റു മക്കളായ ബാബുവും അജയകുമാറും പിതാവിനെ ഉപേക്ഷിച്ച ശേഷം കുടുംബസമേതം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇതുമൂലം രണ്ട് മാസമായി വീട്ടില്‍ തനിച്ചായിരുന്നു ഗോപാലക്കുറുപ്പ്. അയല്‍വാസികളാണ് ആഹാരം നല്‍കിയത്. രണ്ടാഴ്ച മുമ്പ് മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണ് തലയില്‍ പരിക്കേറ്റു. പിന്നീട് പിതാവ് പുറത്തിറങ്ങാതിരിക്കാന്‍ മകന്‍ വീടിന്‍െറ കതക് കെട്ടിവച്ചു. ഇതോടെ പട്ടിണിയിലായ ഗോപാലക്കുറുപ്പ് അവശനായി. തലയിലുണ്ടായ പരിക്ക് പഴുത്ത് പുഴുവരിച്ചത് ആശാവര്‍ക്കര്‍മാരാണ് കണ്ടത്. തുടര്‍ന്ന് ജനമൈത്രി പൊലിസില്‍ വിവരം അറിയിച്ചു.
പൊലീസെത്തി വയോധികനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മാറ്റി. ഗോപാലക്കുറിപ്പിന്‍െറ ദയനീയ സ്ഥിതിയെക്കുറിച്ച്‌ പുനലൂര്‍ ന്യൂസ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ സബ് കളക്ടറെത്തിയത്. തനിക്ക് വിശക്കുന്നെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞതിനെ തുടര്‍‌ന്ന് സബ് കളക്ടര്‍ ഭക്ഷണം വാങ്ങി വിളക്കുടി വില്ലേജ് ഒാഫീസറുടെ കൈവശം കൊടുത്തയച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.