''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മലയോര ഹൈവേ നിര്‍മ്മാണം ഉടന്‍: മന്ത്രി കെ. രാജു


അഞ്ചല്‍: പുനലൂര്‍ അഗസ്ത്യക്കോട്, ആലഞ്ചേരി, കുളത്തൂപ്പുഴ, കൊല്ലായില്‍ വഴി കടന്നുപോകുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കിഴക്കന്‍ മേഖലയുടെ പ്രത്യേകിച്ച്‌ പുനലൂര്‍ മണ്ഡലത്തിന്റെ വികസനത്തിന് മലയോര ഹൈവേ ആക്കം കൂട്ടും. 151 കോടി രൂപയാണ് പുനലൂര്‍ മണ്ഡലത്തില്‍ ഹൈവേ നിര്‍മ്മാണത്തിന് ചെലവഴിക്കുന്നത്. നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും കരാറും പൂര്‍ത്തിയായി. രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
റോഡിന്റെ വീതി കൂട്ടല്‍, ആവശ്യമായ സ്ഥലങ്ങളില്‍ ഓട, കലുങ്ക്, സൈഡ് വാള്‍ തുടങ്ങിയവ നിര്‍മ്മിക്കല്‍, റോഡ് കടന്ന് പോകുന്ന ടൗണുകളുടെ നവീകരണം, നടപ്പാത നിര്‍മ്മാണം എന്നിവയും ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തും. റോഡിന് പത്ത് മീറ്റര്‍ വീതിയുണ്ടാകും. നിലവില്‍ വിതിയില്ലാത്തിടങ്ങളില്‍ വീതികൂട്ടും. ചില ഭാഗങ്ങളില്‍ നിന്ന് ചെറിയ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച്‌ ഓണം കഴിയുന്നതോടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
തടിക്കാട് - പുളിമൂട് - വെഞ്ചേമ്ബ്- - മാത്ര അടുക്കളമൂല റോഡ് എട്ടര കിലോമീറ്റര്‍ ദൂരത്തില്‍ 19.7 കോടിയോളം രൂപ ചെലവഴിച്ച്‌ നവീകരിക്കും. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് ചെങ്ങമനാട് - വാളകം - തടിക്കാട് - അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ റോഡിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്.
കുഞ്ചാണ്ടി മുക്ക് - കരവാളൂര്‍- - പുത്തൂര്‍ത്തടം മണലില്‍ റോഡിന്റെ നവീകരണത്തിന് 6.5 കോടി ചെലവഴിക്കും. മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 400 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.