''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രി കെ.രാജുവിന്റെ വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ മുടക്കി നിർമിച്ച റോഡിന് ആയുസ് രണ്ടു മാസം


കുളത്തൂപ്പുഴ: മന്ത്രി കെ.രാജുവിന്റെ വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ മുടക്കി നിർമിച്ച റോഡിന് ആയുസ് രണ്ടു മാസം. ഗണപതിയമ്പലം – സാംനഗർ റോഡിന്റെ നവീകരിച്ച ഭാഗങ്ങളിൽ പലയിടത്തും തകർച്ച. കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചും വെള്ളം കെട്ടിനിന്നും തകർച്ച രൂക്ഷമായി.നവീകരണത്തിലെ അപാകതയാണു കാരണമെന്നാണു പരാതി. പണി നടക്കുന്ന സമയത്ത് ഇതേപ്പറ്റി നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിച്ചു.
റോഡിന് ഇരുവശത്തും വീതികൂട്ടിയെങ്കിലും ഓട നിർമാണം നടത്താത്തതും പ്രശ്നമായി. വെള്ളമൊഴുക്കുള്ള ചില ഭാഗങ്ങളിൽ തകർച്ച ഉണ്ടാകാതിരിക്കാൻ ഇന്റർലോക്ക് കട്ടകൾ നിരത്തിയതു മാത്രമാണ് ആശ്വാസം. ഗണപതിയമ്പലം മുതൽ സാംനഗർ വരെ നാലു കിലോമീറ്ററാണു നവീകരിച്ചത്. അനുബന്ധമായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സാംനഗറിൽ നിന്നു പച്ചയിൽക്കട വരെയുള്ള റോഡും നവീകരിച്ചിരുന്നു.
ഇവിടെ നാട്ടുകാരുടെ കർക്കശമായ മേൽനോട്ടത്തിലായിരുന്നു നവീകരണം. ഇതിന്റെ നേട്ടവുമുണ്ടായി. മെറ്റൽ നിരത്തി ടാറിങ് ഒക്കെ കണ്ണടച്ചു തുറക്കും വേഗം തീർത്ത് ഒരു കോടി മുടക്കിയ റോ‍ഡാണ് ഇതെന്നു കാണുന്നവർ ഇപ്പോൾ പറയില്ല. തകർന്ന ഭാഗങ്ങളിൽ ടാറിങ് പാടെ ഇളകി. മതിയായ കനത്തിലല്ല ടാറിങ് നടത്തിയതെന്നു വ്യക്തം. ടാറിങ് നടത്തിയ ഭാഗങ്ങളിൽ പരിശോധന നടത്തണമെന്നാണ് ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.